കേരളത്തിനുള്ള കേന്ദ്രത്തിന്റെ ഓണസമ്മാനമോ പാലക്കാട് റെയില്‍വെ ഡിവിഷന്‍റെ വെട്ടിമുറിക്കല്‍? കാസർകോട് അതിർത്തിയിലെ ഉള്ളാൾ മുതലുള്ള ദക്ഷിണ കർണാടകയുടെ ഭാഗങ്ങൾ ഒക്ടോബർ മുതൽ സൗത്ത് വെസ്റ്റേൺ റെയിൽവേയിലെ മൈസൂരു ഡിവിഷന്റെ ഭാഗമാക്കിയുള്ള ഗസറ്റ് വിജ്ഞാപനത്തിനെതിരെ, ഈ തിരുവോണ ദിനം നമ്മള്‍ പാലക്കാട് കണ്ടത് യുഡിഎഫ് എം.പിമാരുടെ സത്യഗ്രഹം. കടുത്ത ആശങ്കയും പ്രതിഷേധവും ഇടത് എംപിമാരും രേഖപ്പെടുത്തുന്നു. ബിജെപി ഒഴികെ രാഷ്ട്രീയ കേരളം ഇക്കാര്യത്തില്‍ ഒറ്റക്കെട്ട്. കേരളത്തില്‍ നിന്നുള്ള ഏക കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിലപാട് എന്താണ്? വാസ്തവത്തില്‍ ഇത് ഒരു റെയില്‍വെ ഡിവിഷന്‍ വിഭജനത്തില്‍ മാത്രം ഒതുങ്ങുന്നതോ? കേരളത്തോട് മോദി സര്‍ക്കാരിന് എന്ത് നയം?
ENGLISH SUMMARY:
Palakkad Railway Division's reorganization is a significant concern for Kerala, raising questions about the Union Government's policy towards the state. This move, which integrates parts of Southern Karnataka into the Mysore Division of South Western Railway, has united political parties in Kerala in protest.