മുനമ്പം മുതലെടുപ്പിനുള്ള സംഘപരിവാര്‍ ശ്രമം പൊളിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഞങ്ങള്‍ പറഞ്ഞിടത്ത് കാര്യങ്ങള്‍ എത്തിയില്ലേയെന്ന് പ്രതിപക്ഷനേതാവ് . കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജുവിന്‍റെ ദൗത്യം പാളിയെന്നു ബോധ്യമായതോടെ പരുക്ക് പരിഹരിക്കാന്‍ എത്രയും വേഗം മുനമ്പത്തുകാരെ പ്രധാനമന്ത്രി കാണുമെന്നും നിലപാടെടുത്ത് ബി.ജെ.പി. മൂന്നാഴ്ച്ചയ്ക്കുള്ളില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ വന്‍ സമരത്തിലേയ്ക്ക് കടക്കുമെന്ന് സമരസമിതി പറഞ്ഞു. അതിനിടെ വഖഫ് നിയമത്തിനെതിരായ ഹര്‍ജികളില്‍ നിര്‍ണായക നിര്‍ദേശങ്ങളുമായി സുപ്രീം കോടതി കൂടി ഇടപെട്ടതോടെ കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തിലായി. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. മുനമ്പം മുതലെടുപ്പ് പാളിയോ?