ആശാ വര്‍ക്കര്‍മാരുടെ സമരത്തോടുള്ള അസഹിഷ്ണുത നിയമസഭയിലും പ്രകടമാക്കി സംസ്ഥാന സര്‍ക്കാര്‍. സമരക്കാരെ ചര്‍ച്ചക്കു വിളിക്കുമെന്നുപോലും ആരോഗ്യമന്ത്രി സഭയില്‍ പറഞ്ഞില്ല. സമരക്കാരെ സര്‍ക്കാര്‍  അവഹേളിക്കുകയാണെന്നും മുഖ്യമന്ത്രിക്ക് ഫാള്‍സ് ഈഗോ ആണെന്നും അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ആശാ വര്‍ക്കരുമാരുടെ സമരത്തോടുള്ള സര്‍ക്കാരിന്‍റേയും സിപിഎമ്മിന്‍റേയും നിലപാട് ധാര്‍ഷ്ഠ്യത്തിന്‍റേതാണെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ചു. സര്‍ക്കാരും സിപിഎമ്മും സമരക്കാരെ അധിക്ഷേപിക്കുന്നതെന്തിന്? ആശാപ്രവര്‍ത്തകരോട് ഭരണപക്ഷത്തിന് പ്രതികാരമോ? കൗണ്ടര്‍ പോയിന്‍റ് ചര്‍ച്ച ചെയ്യുന്നു...

ENGLISH SUMMARY:

The Kerala government continues to show intolerance towards ASHA workers’ protest. Health Minister did not even mention talks with protesters in the Assembly. Opposition criticizes the government’s arrogance.