പ്രതീക്ഷയേകുന്ന വാക്കുകളാണ് കേരളത്തിലെ നിക്ഷേപസംഗമത്തിന് തൊട്ടുമുന്‍പ് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞത്. കേരളത്തിലെ ചെറുപ്പക്കാര്‍ക്ക് ഇനി തൊഴിലവസരങ്ങള്‍ തേടി നാടു വിടേണ്ടി വരില്ല, കേരള മാറുകയാണ് എന്ന് അദ്ദേഹം പറയുന്നത് പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ ഒന്‍പതാം വര്‍ഷത്തിലാണ്. രാജ്യത്ത് തന്നെ തൊഴിലിലായ്മ നിരക്കില്‍ മുന്‍പന്തിയിലുള്ള കേരളത്തെ രക്ഷിക്കാന്‍ എന്ത് മാജിക്കാണ് സര്‍ക്കാരിന്‍റെ കൈയ്യിലുള്ളത്. പിഎസ്സി റാങ്ക് പട്ടികയില്‍ പെട്ടവര്‍ ജോലിക്കായി കേഴുമ്പോള്‍ കേരള യുവത സര്‍ക്കാരിനെ വിശ്വസിക്കണോ? ചെയ്ത ജോലിക്ക് കൂലി ചോദിക്കുന്ന ആശാ വര്‍ക്കര്‍മാര്‍ അടക്കമുള്ളവരെ പുച്ഛിക്കുന്ന സമീപനം സര്‍ക്കാര്‍ അവസാനിപ്പിക്കുമോ? തൊഴിലെവിടെ സര്‍ക്കാരേ?