കിഫ്ബി വെന്റിലേറ്ററിലാണോ? കിഫ്ബി റോഡുകളില്‍ ടോള്‍ പിരിക്കുമോ എന്നതാണ് ചോദ്യം. ഇല്ലെന്നു ധനമന്ത്രി ഉറപ്പിച്ചു പറയുന്നില്ല. ടോള്‍ എന്നു പറഞ്ഞ് ആശങ്കയുണ്ടാക്കരുത് എന്നു മാത്രം മറുപടി. ഇനി കേരളത്തില്‍ കെ.ടോള്‍ പദ്ധതി കൂടി വരുമോയെന്നു പ്രതിപക്ഷം നിയമസഭയില്‍. വെന്റിലേറ്ററിലല്ല, പക്ഷേ പ്രതിപക്ഷം കിഫ്ബിയുടെ കഴുത്തു ഞെരിക്കുകയാണെന്നും ധനമന്ത്രി. കിഫ്ബിക്ക് പൊതുമരാമത്തിന്റെ പത്തിലൊന്നു വേഗമുണ്ടോ എന്ന് പ്രതിപക്ഷനേതാവ്. വെൻ്റിലേറ്ററിൽ ആയ കിഫ് ബി യുടെ പ്ളഗ് എപ്പോൾ ഊരണം എന്നു മാത്രമാണ് ഇനി സർക്കാർ തീരുമാനിക്കാനുള്ളതെന്നും പ്രതിപക്ഷ നേതാവ്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. കെ.ടോള്‍ തമാശയോ ആശങ്കയോ?