മാസശമ്പളം കിട്ടുമ്പോള്‍ കട്ടാവുന്ന ആദ്യനികുതി ഓര്‍ത്ത് നെടുവീര്‍പ്പെടുന്നവര്‍ക്ക് ആശ്വാസം. 12 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഇനി ആദായനികുതി ഇല്ല. രാജ്യത്തെ മധ്യവര്‍ഗത്തെ ഏറെ സന്തോഷിപ്പിക്കുന്ന പ്രഖ്യാപനമാണ് ഇന്ന് കേന്ദ്ര ബജറ്റില്‍ ഉണ്ടായത്. ഓരോ ഇന്ത്യക്കാരന്റേയും സ്വപ്നങ്ങളെ യാഥാര്‍ഥ്യമാക്കുന്നതാണ് ബജറ്റെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടപ്പോള്‍ ബുളറ്റ് കൊണ്ടുള്ള മുറിവുകള്‍ക്ക് ബാന്‍ഡേയ്ഡ് കൊണ്ടുള്ള പരിഹാരമെന്നാണ് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. ബീഹാറിന് വാരിക്കോരി കൊടുത്തപ്പോള്‍ കേരളമടക്കം സംസ്ഥാനങ്ങളെ പൂര്‍ണമായും അവഗണിച്ചെന്ന് പരാതിയുമുണ്ട്. ഡല്‍ഹി ബീഹാര്‍ തിരഞ്ഞെടുപ്പുകളെന്ന രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ളതോ ബജറ്റ് മദ്യവര്ഗത്തിന്റെ മനസ് നിറഞ്ഞോ?