സജി ചെറിയാന്‍ ആരോപണമുക്തനോ?; നടന്നത് സര്‍ക്കാര്‍–രാജ്ഭവന്‍ ഒത്തുതീര്‍പ്പോ?

ആറുമാസത്തിനുശേഷം നാളെ സജി ചെറിയാന്‍ വീണ്ടും മന്ത്രിപദത്തിലെത്തുകയാണ്. സത്യപ്രതിജ്ഞ രാജ്ഭവനില്‍ വൈകിട്ട് നടക്കാനിരിക്കെ സത്യപ്രതിജ്ഞയ്ക്കുള്ള മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന രാജ്ഭവനിലെത്തിയശേഷം നടന്നത് സര്‍ക്കാരിന് അല്‍പം ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളാണ്. ഗവര്‍ണര്‍ നിയമോപദേശം തേടി. സാധാരണ കേസല്ല. വിശദമായി പരിശോധിച്ചേ തീരുമാനമെടുക്കൂ എന്ന് ഗവർണർ, പക്ഷെ ഇന്ന് രാവിലെ ഗവര്‍ണര്‍ സത്യപ്രതിജ്ഞയ്ക്ക് അനുമതി നല്‍കി. തൊട്ടുമുമ്പ് മുഖ്യമന്ത്രി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഫോണില്‍ വിളിച്ചത് നിര്‍ണായകമായി എന്നുവേണം കരുതാന്‍. അപ്പോള്‍ ഇന്നലെ രാത്രിവരെ ഫയല്‍പോലും കാണാത്ത ഗവര്‍ണര്‍ ഇന്ന് രാവിലെ അനുമതി കൊടുക്കുന്നത് അദ്ദേഹം തന്നെ പറഞ്ഞ വിശദ പരിശോധനകള്‍ പൂര്‍ത്തിയാക്കിയിട്ടോ? ഒത്തുതീര്‍പ്പ് എന്ന യുഡിഎഫ് ആക്ഷേപത്തിന് അടിസ്ഥാനമുണ്ടോ? അതിലുമപ്പുറം, സജി ചെറിയാന്‍ അന്ന് രാജിവച്ച ഏത് സാഹചര്യമാണ് മാറിയത്?