വിഴിഞ്ഞത്ത് തര്‍ക്കവിഷയങ്ങളില്‍ നീതിയായോ?; ബാഹ്യഇടപെടല്‍ ഇനി മറക്കാമോ?

138 ദിവസമായി തുടര്‍ന്നു വന്ന വിഴിഞ്ഞം സമരം പിന്‍വലിച്ചു. സര്‍ക്കാരുമായി സമവായത്തിലെത്തിയെന്ന് സമരസമിതി അറിയിച്ചു. പൂര്‍ണതൃപ്തിയോടെയല്ല സമരം അവസാനിപ്പിക്കുന്നത്. പക്ഷേ ഈ ഘട്ടത്തില്‍ സമരം നിര്‍ത്തുകയാണെന്നും സമരസമിതി. വിദഗ്ധസമിതിയുമായി സമരസമിതി ചര്‍ച്ച നടത്തുമെന്നതല്ലാതെ പുതിയ തീരുമാനങ്ങളില്ല. വാടകത്തുക വര്‍ധിപ്പിക്കാന്‍ അദാനി കോര്‍പറേഷന്‍റെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്ന് കൂടുതല്‍ പണം നല്‍കാമെന്ന വാഗ്ദാനം നിരസിച്ച സമരസമിതി വിട്ടുവീഴ്ചകള്‍ ചെയ്യുകയാണെന്നു പ്രഖ്യാപിച്ചു തന്നെയാണ് സമരം അവസാനിപ്പിച്ചത്. കൗണ്ടര്‍പോയന്റ് ചര്‍ച്ച െചയ്യുന്നു. വിഴിഞ്ഞം സമരം അവസാനിക്കുമ്പോള്‍ എന്തു നേടി?