വിദേശയാത്രകള്‍ ആര്‍ക്കുവേണ്ടി? ധൂര്‍ത്തോ? ഗുണമെന്തെന്ന് ഓഡിറ്റ് വേണ്ടേ?

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വിദേശത്തേക്ക്. അടുത്തമാസം ആദ്യം ഫിന്‍ലന്‍ഡ്, നോര്‍വേ രാജ്യങ്ങളിലേക്കാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രി വി.ശിവന്‍കുട്ടിയും ഉദ്യോഗസ്ഥ സംഘവും പോകുന്നത്. ഫിന്‍ലന്‍ഡിലെ വിദ്യാഭ്യാസമാതൃക കേരളത്തില്‍ നടപ്പിലാക്കുന്നത് പഠിക്കുന്നതിനാണ് സന്ദര്‍ശനം. ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ടൂറിസം ഫെയറില്‍ പങ്കെടുക്കാന്‍ ഫ്രാന്‍സും, വി.എന്‍.വാസവന്‍ ബഹ്റൈനും ഈ മാസം അവസാനം സന്ദര്‍ശിക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ് മുഖ്യമന്ത്രിയുടെയും  മന്ത്രിമാരുടെയും വിദേശ യാത്ര. ലോകത്തെ അറിയാന്‍ യാത്ര ചെയ്യേണ്ടത് അത്യാവശ്യമാണെന്നും കേരളം ദരിദ്ര രാജ്യമല്ലെന്നും ധനമന്ത്രി വിശദീകരിക്കുന്നു. യാത്രകള്‍ ആവശ്യമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയും. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. വിദേശയാത്ര വിമര്‍ശിക്കപ്പെടണോ?