തെരുവുനായശല്യം: പരിഹാരമെങ്ങനെ?; സുപ്രീംകോടതിയില്‍ മറുപടിയെന്ത് ?

തെരുവുനായ പ്രശ്നത്തില്‍ ഇന്നും ഒരുമരണം. കടിയേറ്റല്ല,  നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞ് കോഴിക്കോട്ട് യുവാവ് മരിച്ചു. എങ്ങനെയായാലും പോയത് ഒരു ജീവന്‍. അതേ നേരത്ത് ഇന്ന് കോട്ടയം പാലായിൽ തെരുവ്നായുടെ കടിയേറ്റ്  വീട്ടമ്മയ്ക്ക് പരുക്ക്, തൃശൂരില്‍ സ്കൂട്ടറില്‍ യാത്രചെയ്യവെ,, പിന്നാലെ ഓടിയെത്തിയ നായയെ ചെറുക്കുന്നതിനിടെ നിലത്ത് വീണ് അംഗപരിമിതയ്ക്ക് തലയ്ക്ക് പരുക്കേറ്റു. ഗ്രാമ നഗരത്തെരുവ് വ്യത്യാസമില്ലാതെ തെരുവുനായപ്പേടി തുടരുകയാണ്. ഇങ്ങനയൊരു നേരത്താണ് പരമോന്നത കോടതി കൂടി വളരെ ഗൗരവത്തില്‍ ഈ വിഷയത്തെ സമീപിക്കുന്നത്. കേരളത്തിലെ തെരുവുനായ പ്രശ്നത്തിന് യുക്തിഭദ്രമായ പരിഹാരം വേണം, ഗൗരവമേറിയ സാഹചര്യമാണുള്ളത് എന്ന് സുപ്രീംകോടതി. പരിഹാരത്തിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേരള സര്‍ക്കാര്‍ അടക്കം എല്ലാ കക്ഷികളോടും നിര്‍ദേശിച്ചു. എങ്കില്‍ എന്താണ് ആ യുക്തി ഭദ്രമായ പരിഹാരം ? വര്‍ഷങ്ങള്‍ കഴിഞ്ഞ് ഫലം കിട്ടുന്ന പരിഹാരനടപടികള്‍ക്കപ്പുറം അടിയന്തരമായി ചെയ്യേണ്ടത് എന്ത് ? സര്‍ക്കാരത് വേണ്ടവിധം ചെയ്യുന്നുണ്ടോ ? കാണാം കൗണ്ടർ പോയന്റ്.