നേതാക്കളുടെ മതം തിരയുന്ന സിപിഎം; ലക്ഷ്യം വർഗീയതയോ?

കെ.പി.സി.സി പ്രസിഡന്റ് ഭൂരിപക്ഷ സമുദായത്തില്‍നിന്നാണെങ്കില്‍ പ്രതിപക്ഷ നേതാവ് ന്യൂനപക്ഷപ്രതിനിധിയാകണോ? അല്ലെങ്കില്‍ തിരിച്ച്? നയിക്കുന്നവര്‍ ഏത് മതത്തില്‍നിന്നായാലും എന്താണ് പ്രശ്നം? എന്നുമുതലാണ് പാര്‍ട്ടി–ഭരണതലങ്ങളിലെ നേതൃത്വത്തില്‍ ഇരിക്കുന്നവരുടെ മതം സിപിഎം പരിശോധിച്ചുതുടങ്ങിയത്? ഇനി കോടിയേരി ബാലകൃഷ്ണന്‍ പറയുന്ന ന്യായം നിലവിലെ മുഖ്യമന്ത്രി–പാര്‍ട്ടി സെക്രട്ടറി–എല്‍ഡിഎഫ് കണ്‍വീനര്‍ പദവികളില്‍ ഏതിലെങ്കിലും സിപിഎം നോക്കിയിട്ടുണ്ടോ? അല്ലെങ്കില്‍ എന്തിനത് നോക്കണം? എതിര്‍ക്കേണ്ടതും വിമര്‍ശിക്കേണ്ടതും ഇങ്ങനെയോ അതോ നിലപാടും രാഷ്ട്രീയവും പരിശോധിച്ചോ?