ദേവസ്വം മന്ത്രി വിശ്വാസിയല്ലാത്തതും ഇളവുകളും തമ്മില്‍ ബന്ധമുണ്ടോ?

വിശ്വാസിയായ ഒരാളെ ദേവസ്വം മന്ത്രിയാക്കണം. ബിജെപിയുടെ ആവശ്യമാണ്. നാസ്തികനായ ആള്‍ മന്ത്രിയായതുകൊണ്ട് ശബരിമലയില്‍ കാര്യങ്ങള്‍ കൃത്യമല്ലെന്നാണ് ആക്ഷേപം. ഹിന്ദു ഐക്യവേദി അല്‍പംകൂടി കടന്ന് സമരപാതയിലേക്കാണ്. പരമ്പരാഗത പാത തുറന്നുനല്‍കിയില്ലെങ്കില്‍ ധനുമാസം ഒന്നിന് ഈ പാതയിലൂടെ യാത്ര നടത്തും. കോവിഡിന്റെ മറവില്‍ സര്‍ക്കാര്‍ ശബരിമലയിലെ ആചാരങ്ങളെ അട്ടിമറിക്കുന്നുവെന്നും അവര്‍ പറഞ്ഞുവയ്ക്കുന്നു. പമ്പാസ്നാനത്തിന് അനുമതിയടക്കം ദേവസ്വം ബോര്‍ഡ് വച്ച ആവശ്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനം ആകാത്ത പശ്ചാത്തലത്തില്‍ക്കൂടിയാണ് ഈ നീക്കങ്ങള്‍. അപ്പോള്‍ അടിസ്ഥാനചോദ്യമിതാണ്. ദേവസ്വംമന്ത്രി വിശ്വാസിയാകണോ? മന്ത്രി വിശ്വാസിയാകാത്തതും ഇളവുകളില്ലാത്തതും തമ്മില്‍ ബന്ധമെന്താണ്?  കൗണ്ടര്‍പോയന്റ് വിഡിയോ കാണാം..