ശബരിമല വികസനത്തിനു തടസം വനം വകുപ്പ്; ആവർത്തിച്ച് എ.പത്മകുമാർ

ശബരിമല വികസനത്തിനു തടസം നിൽക്കുന്നത് വനം വകുപ്പെന്ന് ആവർത്തിച്ച് ദേവസ്വം പ്രസിഡന്റ് എ.പത്മകുമാർ. പമ്പയുടെ പുനർനിർമാണം വൈകില്ല. തിരഞ്ഞെടുപ്പ് സമയമായതുകൊണ്ടാണോ ശബരിമലയിൽ യുവതി പ്രവേശം നടക്കാത്തത് എന്നുള്ള ചോദ്യത്തിനു, തിരഞ്ഞെടുപ്പ് ആയതു കൊണ്ടാണോ സമരമില്ലാത്തത് എന്നുള്ള മറു ചോദ്യമായിരുന്നു പ്രസിഡന്റിന്റെ മറുപടി.

ശബരിമല വികസനത്തിനു ആവശ്യമായ ഭൂമി നൽകാമെന്നു ദേവസ്വം ബോർഡിനോടു സമ്മതിക്കുകയും ഉന്നതതല യോഗത്തിൽ ഇതിനു വിരുദ്ധമായ നടപടി യു മാ ണ് വനം വകുപ്പ് കൈക്കൊള്ളുന്നത്. ഇതു മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും ദേവസ്വം പ്രസിഡന്റ് പറഞ്ഞു.

യുവതി പ്രവേശത്തിന്റെ പേരിലുള്ള പ്രശ്നങ്ങൾ തെരഞ്ഞെടുപ്പ് ആയതു കൊണ്ടാണോ ഒഴിവായതെന്ന ചോദ്യത്തിനു മറുപടി ഇതായിരുന്നു. പമ്പയുടെ പുനർ നിർമാണം രാജ്യത്തെ വലിയ കമ്പനികളെ ഉൾപ്പെടുത്തി സമയബഡിതമായി പൂർത്തിയാക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.