അതിവേഗം പടരുന്ന ഒമിക്രോണ്‍; കോവിഡില്‍ നിന്ന് രക്ഷ എത്ര അകലെ?

2019 അവസാനം ചൈനയിലെ വുഹാനില്‍ പിറവിയെടുത്ത കൊറോണ വൈറസ് രണ്ടു വര്‍ഷത്തിനിപ്പുറവും മനുഷ്യരാശിക്ക് വെല്ലുവിളി ഉയര്‍ത്തി നമുക്കിടയില്‍ തുടരുന്നു. പ്രതിരോധ കുത്തിവയ്പ്പിലൂടെ വൈറസിനെ തോല്‍പ്പിക്കാന്‍ നാം ശ്രമിക്കുമ്പോള്‍ പുതിയ രൂപത്തില്‍, ഭാവത്തില്‍ അത് നമ്മെ തോല്‍പ്പിക്കാനൊരുങ്ങുന്നു. ദക്ഷിണാഫ്രിക്കയില്‍  കണ്ടെത്തിയ ഒമിക്രോണ്‍ എന്ന വകഭേദം അതീവ അപകടകാരിയെന്ന ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ് ലോകത്തിന്‍റെ നെഞ്ചിടിപ്പേറ്റുന്നു. യാത്രാവിലക്കും അതിര്‍ത്തികള്‍ അടയ്ക്കലും ലോകത്തിന്‍റെ പലഭാഗങ്ങളിലും തുടങ്ങിക്കഴിഞ്ഞു. സഞ്ചാരികളിലൂടെ ഒമിക്രോണ്‍ ഇന്ത്യയിലുമെത്താമെന്ന സൂചനയില്‍ കടുത്ത ജാഗ്രതാ നിര്‍ദേശമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. കൗണ്ടര്‍ പോയന്‍റ് പരിശോധിക്കുന്നു, വൈറസ് വകഭേദം വെല്ലുവിളിയോ?