കൊടകരയിലെ കള്ളപ്പണത്തില്‍ ബിജെപി ബന്ധം ആര് തെളിയിക്കും..?

കൊടകര കുഴല്‍പ്പണക്കേസില്‍ കെ.സുരേന്ദ്രന്‍ പ്രതിയാകാമെന്ന് മുഖ്യമന്ത്രി. ബിജെപിയുടെ കള്ളപ്പണമാണ് കൊള്ളയടിക്കപ്പെട്ടതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കേസ് കേന്ദ്ര ഏജന്‍സികള്‍ക്ക് വിടണമെന്ന് യുഡിഎഫ് പറയുന്നത് ബിജെപിയെ സഹായിക്കാനാണ്. കള്ളപ്പണകേസില്‍ ബിജെപിയെ രക്ഷിക്കാന്‍ പ്രതികളെ സാക്ഷികളാക്കിയ, പിണറായി ഇന്ദ്രജാലമാണ് നടന്നതെന്ന് പ്രതിപക്ഷത്തിന്റെ തിരിച്ചടി. മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കെ.സുരേന്ദ്രന്‍. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. കൊടകരയിലെ കുഴല്‍പണം ബി.ജെ.പിയുടേതെന്ന് ആരു തെളിയിക്കും?