ചോരക്കളമാകുന്ന തൃശൂര്‍‍; കേരളത്തില്‍ ക്രമസമാധാനം ആരുടെ ചുമതല..?

തൃശൂരില്‍ ഇന്ന് ഒരു കൊലപാതകം കൂടി. തിരുവില്വാമല പട്ടിപറമ്പില്‍ കഞ്ചാവു കേസ് പ്രതിയെ വെട്ടിക്കൊന്നു. മൂന്നാഴ്ചയ്ക്കിടെ തൃശൂര്‍ ജില്ലയില്‍ നടക്കുന്ന ഒന്‍പതാമതു കൊലപാതകമാണിത്. . ജയില്‍ കസ്റ്റഡിയില്‍ തടവുകാരന്‍ മര്‍ദ്ദനമേറ്റ് മരിച്ച േകസ് ഇതിനു പുറമെയാണ്. കൊല്ലപ്പെട്ടവരില്‍ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയടക്കമുള്ളവരുണ്ട്. എല്ലാ കേസിലും വലിയ താമസമില്ലാതെ പ്രതികളെ പൊലീസ് പിടികൂടുന്നുണ്ട്. പക്ഷേ കഴിഞ്ഞ ഒന്‍പതു ദിവസത്തിനുള്ളില്‍ ഏഴു പേര്‍ ഒരു ജില്ലയില്‍ കൊല്ലപ്പെടുന്നത് ഏതു തരത്തിലുള്ള സാഹചര്യമാണ്? എന്താണ് തൃശൂര്‍ ജില്ലയിലെ അവസ്ഥ? കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ക്രമസമാധാനം ആരുടെ ചുമതലയാണ്?