ഒപ്പോ, ആരോപണമോ വ്യാജം?

മുഖ്യമന്ത്രിയുടെ ഒപ്പ് വ്യാജമെന്ന് രാജ്യം ഭരിക്കുന്ന പാര്‍ട്ടി ആരോപിക്കണമെങ്കില്‍ അടിസ്ഥാനം എന്തായിരിക്കണം? മുഖ്യമന്ത്രി ചികില്‍സാര്‍ഥം അമേരിക്കയിലായിരിക്കെ ഫയലില്‍ വച്ച ഒപ്പ് വ്യാജമെന്ന് ആരോപിച്ച് രംഗത്തെത്തിയ ബി.ജെ.പിക്ക് മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തികരമാണോ? മുഖ്യമന്ത്രിയും പാര്‍ട്ടിയും ആരോപിക്കുന്നതുപോലെ മറ്റു വാര്‍ത്തകളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണോ ഈ ആരോപണവുമായി രംഗത്തെത്തിയതും യു.ഡി.എഫ് ഏറ്റുപിടിച്ചതും? ഒക്കച്ചങ്ങാതിമാര്‍ എന്നു മുഖ്യമന്ത്രി ആരോപിക്കുന്ന ദുരൂഹസഹകരണം കേരളത്തിലെ യു.ഡി.എഫും ബി.ജെ.പിയും തമ്മിലുണ്ടോ? കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ഒപ്പോ ആരോപണമോ വ്യാജം?