ബിജെപിയിലും വമ്പന്‍ സ്രാവുകളോ? മൊഴി കുരുക്കിലാക്കിയോ..?

സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘം ജനം ടിവി കോര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ ചോദ്യംചെയ്തത് ഇന്നലെയാണ്. പിന്നാലെ പുറത്തുവന്ന പ്രതി സ്വപ്ന സുരേഷിന്റെ മൊഴിപ്പകര്‍പ്പ് ഇങ്ങനെ പറയുന്നു. സ്വര്‍ണം കൊണ്ടുവന്നത് നയതന്ത്ര ബാഗേജ് വഴിയല്ല എന്ന് യുഎഇ കോണ്‍സല്‍ ജനറല്‍ പ്രസ്താവന ഇറക്കണമെന്ന് അനില്‍ നമ്പ്യാര്‍ ആവശ്യപ്പെട്ടു. പ്രസ്താവന ഡ്രാഫ്റ്റ് ചെയ്യാന്‍ കോണ്‍സല്‍ ജനറലിന്റെ നിര്‍ദേശപ്രകാരം താന്‍ അനില്‍ നമ്പ്യാരോട് ആവശ്യപ്പെട്ടു. 

അത് അനില്‍ നമ്പ്യാര്‍ സമ്മതിച്ചു. ഇത്രയും വിവരം പുറത്തുവന്നതിന് പിന്നാലെ ബിജെപിക്കെതിരെ ആഞ്ഞടിച്ച് സിപിഎം രംഗത്തെത്തി. കേന്ദ്രമന്ത്രി വി.മുരളീധരന്‍ പ്രതികള്‍ക്ക് പരോക്ഷനിര്‍ദേശം നല്‍കുകയായിരുന്നുവെന്ന് സിപിഎം സെക്രട്ടേറിയറ്റ് ആരോപിച്ചു. അനില്‍ പരല്‍മീനാണെന്നും വമ്പന്‍ സ്രാവ് വിദേശകാര്യ മന്ത്രാലയത്തിലാണെന്നും ഡിവൈഎഫ്ഐ. അപ്പോള്‍ സ്വപ്നയുടെ മൊഴി ബിജെപിയെ പ്രതിരോധത്തിലാക്കുന്നതോ?