മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി വ‍ഞ്ചിച്ചതാരെ? അതോടെ എല്ലാം തീര്‍ന്നോ?

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ വഞ്ചകനെന്ന് മന്ത്രി ജി. സുധാകരന്‍.  ശിവശങ്കര്‍ ചെയ്തത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. ശിവശങ്കറെ മാറ്റിയതിലൂടെ  മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ടായ ദുര്‍ഗന്ധം മാറി. ഇനിയും ശിവശങ്കര്‍മാരെ സൃഷ്ടിക്കാന്‍ അനുവദിക്കില്ല. രാമായണമാസത്തില്‍ പ്രതിപക്ഷം പിണറായിയെ വേട്ടയാടിയെന്നും സുധാകരന്‍ ആരോപിച്ചു. അതിനിടെ  വടക്കാഞ്ചേരിയില്‍  ലൈഫ്മിഷന്‍ പദ്ധതിയില്‍ റെഡ്ക്രസന്‍റ്  പണിയുന്ന ഫ്ലാറ്റു സമുച്ചയത്തിന്‍റെ ധാരണാപത്രം ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്.  ഇക്കാര്യം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയ്ക്കും  ലൈഫ്മിഷന്‍ സി.ഇ.ഒ ,യു.വി.ജോസിനും കത്ത് നല്‍കി. പദ്ധതിയിലൂടെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നസുരേഷിനു ഒരു കോടി രൂപ കമ്മിഷന്‍ ലഭിച്ചുവെന്നു അന്വേഷണ ഏജന്‍സികളോടു പറഞ്ഞതിന്റെ വാസ്തവം സ്ഥിരീകരിക്കാനാണ് നടപടി. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ വഞ്ചനയില്‍ രാഷ്ട്രീയ ഉത്തരവാദിത്തം തീരുമോ?