അടച്ചിട്ട് എത്രനാൾ തുടരാം?; എന്തു ചെയ്യാനാകും ഇന്ത്യക്ക്?

കോവിഡിനെ നേരിടാന്‍ കര്‍ശനനിയന്ത്രണം തുടരേണ്ടിവരുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കുന്നു. 'ലോക്ഡൗണ്‍ നീട്ടുന്നത് മുഖ്യമന്ത്രിമാരുടെ അഭിപ്രായം അറിഞ്ഞശേഷം മാത്രമെന്ന് അദ്ദേഹം പറയുമ്പോളും രാജ്യത്ത് ലോക്ഡൗണ്‍ നീളും എന്ന് തന്നെയാണ് സൂചന. ലോക്ഡൗണിന് ശേഷം എന്തെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് കാത്തിരിക്കാന്‍ സംസ്ഥാന മന്ത്രിസഭയും  തീരുമാനിച്ചു.  ലോക്ക്ഡൗണ്‍ മൂന്നുഘട്ടങ്ങളിലായി പിന്‍വലിക്കാനാണ് കേരളം നിയോഗിച്ച വിദഗ്ധസമിതി സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശ.  മൂന്നുഘട്ടങ്ങളിലും കോവിഡ് 19 രോഗബാധ തടയാനുള്ള കര്‍ശന നിയന്ത്രണങ്ങള്‍ തുടരമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു. പക്ഷേ  സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വലിയൊരു വിഭാഗം, ദിവസക്കൂലിക്കാലും അതിഥി തൊഴിലാളികളും  അസംഘടിത മേഖലയും ചെറുകിട വ്യവസായങ്ങളും അടക്കമുള്ളവര്‍ ലോക്ഡൗണ്‍ നീട്ടുന്നതില്‍ വലിയ ആശങ്കയിലുമാണ്. ലോക്ഡൗണ്‍ നടപടികളുമായി എത്ര കാലം മുന്നോട്ട് പോകാനാകും ഇന്ത്യയ്ക്ക് ?