സമാശ്വാസം തുടരാന്‍ ലോക്ഡൗണ്‍ പിന്‍വലിക്കല്‍ എങ്ങനെയാകണം?

കേരളത്തിന് കോവിഡ് പ്രതിരോധത്തില്‍ സമാശ്വാസദിനം ഇന്നും. പുതിയ രോഗബാധിതരുടെ എണ്ണം 11, പുറത്തു നിന്നെത്തിയവര്‍ 9, സമ്പര്‍ക്കം 2.  വ്യാപകപരിശോധന നടത്തിയ പോത്തന്‍കോട് 97 പേരുടെയും ഫലം നെഗറ്റീവ്.  പക്ഷേ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 3000 കടന്നു. മരണം 75. കേരളത്തില്‍ കാര്യങ്ങള്‍ നിയന്ത്രണത്തില്‍ നില്‍ക്കുമോ?  നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് പുതിയ വെല്ലുവിളിയാകുമോ? കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ഇന്നു വരെ നിയന്ത്രണവിധേയമെങ്കില്‍ ലോക്ഡൗണ്‍ പിന്‍വലിക്കുന്നതെങ്ങനെയായിരിക്കണം?