അങ്ങോട്ടും ഇങ്ങോട്ടും പുകഴ്ത്തി ട്രംപ്, മോദി; അതിൽ തീരുമോ ‘നമസ്തേ’ ?

അഹമ്മദാബാദില്‍ തുടങ്ങി  നമസ്തേ ട്രംപ് ഉല്‍സവം, ഇന്ത്യ എന്നും അമേരിക്കയുടെ വിശ്വസ്ത സുഹൃത്തെന്ന് അമേരിക്കന്‍ പ്രസിഡന്റ്  ഡോണള്‍ഡ് ട്രംപ്.  ഇന്ത്യയും അമേരിക്കയും ഇസ്‌ലാമിക ഭീകരതയുടെ ഇരകള്‍, ദക്ഷിണേഷ്യയിലെ സമാധാനത്തിന് ഇന്ത്യ മുന്‍കൈയെടുക്കണമെന്നും ട്രംപ്, 21,000 കോടിയുടെ ആയുധകരാര്‍ നാളെ ഒപ്പിടും, മോദിയുടെ ജീവിതം ഇന്ത്യക്കാര്‍ക്ക് മാതൃകയും അഭിമാനവുമെന്ന് ട്രംപ്, ട്രംപിന്റെ സന്ദര്‍ശനം ഭാഗ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 

രണ്ടു ലോകരാജ്യങ്ങളുടെ ഭരണാധികാരികള്‍ നിര്‍ലോഭം പരസ്പരം പുകഴ്ത്തുന്ന അപൂര്‍വ അവസരത്തിനും ഇന്ന് അഹമ്മദാബാദ് സാക്ഷ്യം വഹിച്ചു. പാക്കിസ്ഥാനെക്കുറിച്ചുള്ള  ട്രംപിന്റെ പരാമര്‍ശമടക്കം ചര്‍ച്ചകള്‍  നീളുന്ന അതേ ദിവസം ഡല്‍ഹിയില്‍ ആശ്വാസ്യമല്ലാത്ത കലാപബാധിത അന്തരീക്ഷമുണ്ടായതും അവഗണിക്കാനാകില്ല. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. പുകഴ്ത്തലില്‍ തീരുമോ നമസ്തേ?