AI IMAGE

ലൈംഗിക തൊഴിലാളികളായ യുവതികൾക്ക് ഉപഭോക്താക്കളെ ഏർപ്പാടാക്കിക്കൊടുക്കുകയും, അവരുടെ വരുമാനത്തിൽ നിന്ന് ഒരു പങ്ക് കൈക്കലാക്കുകയും ചെയ്യുന്ന ചൈനീസ് യുവാവിന് 13 മാസവും രണ്ടാഴ്ചയും തടവ് ശിക്ഷ വിധിച്ച് സിം​ഗപ്പൂർ കോടതി. 19കാരിയെ സിംഗപ്പൂരിലെത്തിച്ച് പലർക്കായി കാഴ്ച്ച വെച്ചെന്ന കുറ്റത്തിനാണ് 42 കാരനായ ലിയുവിന് കോടതി ശിക്ഷ വിധിച്ചത്.  3,000 ഡോളർ പിഴയായും അടക്കണമെന്ന് കോടതി ഉത്തരവിൽ പറയുന്നു. 

2024 ജൂൺ 11 ന് സെറംഗൂണിലെ ഒരു ഹോട്ടലിൽ പൊലീസ് നടത്തിയ റെയ്ഡിൽ ലിയുവും നാല് യുവതികളും അറസ്റ്റിലായിരുന്നു. പല ഫ്ലേവറുകളിലുള്ള കോണ്ടം, ലൂബ്രിക്കന്റുകൾ എന്നിവ ഹോട്ടൽ റൂമിൽ നിന്ന് പിടിച്ചെടുത്തിരുന്നു. അന്വേഷണത്തിൽ ലിയു സ്ത്രീകൾക്കായി ഹോട്ടൽ മുറികൾ ബുക്ക് ചെയ്തതായും, ഉപഭോക്താക്കളിൽ നിന്ന് പണം വാങ്ങിയതായും, ലൈംഗിക സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഓൺലൈൻ പരസ്യങ്ങൾ പോസ്റ്റ് ചെയ്തതായും കണ്ടെത്തി. 

തന്റെ മുൻ ഇടനിലക്കാരൻ ഓരോ ഉപഭോക്താവിൽ നിന്നും 100 ഡോളർ കമ്മീഷൻ വാങ്ങിയിരുന്നു. ഒരു സുഹൃത്ത് വഴിയാണ് ലിയുവിനെ പരിചയപ്പെട്ടത്. അയാൾ ഒരു ഉപഭോക്താവിൽ നിന്ന് 40 ഡോളർ മാത്രമേ കമ്മിഷനായി ഈടാക്കുന്നുള്ളൂ. അങ്ങനെയാണ് ഉപഭോക്താക്കളെ കണ്ടെത്താനായി ലിയുവുമായി ബന്ധപ്പെട്ടത്. - 19കാരിയായ ലൈംഗിക തൊഴിലാളി പറയുന്നു. 

"യിൻയിൻ" എന്ന അപരനാമത്തിൽ സ്ത്രീയുടെ ഫോട്ടോകൾ, പ്രായം, ശരീര അളവുകൾ, അവർ വാഗ്ദാനം ചെയ്യുന്ന ലൈംഗിക സേവനങ്ങൾ എന്നിവയെല്ലാം വെബ്‌സൈറ്റിൽ ലിയു അപ്ലോഡ് ചെയ്തിരുന്നു. ‌19കാരി പറയുന്നതനുസരിച്ച്, 2024 ജൂൺ 3 നും ജൂൺ 11 നും ഇടയിൽ ഏകദേശം 70 ഉപഭോക്താക്കൾക്ക് അവൾ ലൈം​ഗിക സേവനം നൽകിയിട്ടുണ്ട്. ലിയുവിന് കമ്മീഷനായി ഏകദേശം 3,000 S$ ലഭിച്ചതായും ആരോപിക്കപ്പെടുന്നു. 

ENGLISH SUMMARY:

A Singapore court has sentenced a 42-year-old Chinese national named Liu to 13 months and two weeks in prison, along with a fine of $3,000, for pimping and facilitating prostitution. The case came to light following a police raid at a Serangoon hotel on June 11, 2024, where authorities arrested Liu and four women, seizing condoms and lubricants. Investigations revealed that Liu booked hotel rooms, posted online advertisements detailing services and body measurements under the alias "Yinyin," and collected a cut from the earnings. A 19-year-old victim stated she provided services to approximately 70 customers within just over a week, generating around $3,000 in commissions for Liu.