Untitled design - 1

ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ നടനും സ്റ്റേജ് ആർട്ടിസ്റ്റുമായ കലാഗൃഹം ഡയറക്ടര്‍ സോബി ജോർജ് അറസ്റ്റിൽ. സംസ്ഥാനത്തുടനീളം നൂറ്റമ്പതോളം തട്ടിപ്പ് കേസുകളിൽ പ്രതിയാണ് സോബി. മണിക്കൂറുകൾ നീണ്ട നാടകീയ നീക്കങ്ങൾക്കൊടുവിലാണ് കലാഭവൻ സോബിയെ അറസ്റ്റ് ചെയ്തത്. വയനാട് മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ സ്റ്റേഷനുകളിലായി കള്ളപ്പണമിടപാട്, വീസ തട്ടിപ്പ്, സാമ്പത്തിക തട്ടിപ്പ് തുടങ്ങി നൂറ്റമ്പതോളം കേസുകളാണ് സോബിക്കെതിരെ നിലവിലുള്ളത്.

രണ്ട് ദിവസം മുമ്പ് സോബിക്കെതിരായ ജോലി തട്ടിപ്പ് കേസിൽ, കോടതി ഉത്തരവിട്ട ജപ്തി തടയാൻ സ്വന്തം ബസിന്റെ ടയറുകൾ ഊരിമാറ്റിയായിരുന്നു. എന്നാൽ ക്രെയിനുമായി എത്തിയ ഉദ്യോഗസ്ഥർ ടയറില്ലാത്ത ബസിനെ തൂക്കിയെടുത്ത് കോടതിയിലെത്തിച്ചു. പ്രതി കോടികളെ തട്ടിപ്പാണ് നടത്തിയെന്നും, കേസിൽ ശക്തമായ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് വ്യക്തമാക്കി. 

 ​

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് നേരത്തെ സോബി വാർത്തകളിൽ നിറഞ്ഞിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു 

ENGLISH SUMMARY:

Kala Bhavan Sobi George has been arrested in connection with money laundering, visa, and financial fraud cases. He is facing 140 cases, with recent allegations involving significant financial fraud in Kerala.