കണ്ണൂരില്‍ ലഹരിമരുന്നുകളുമായി യുവാവും യുവതിയും അറസ്റ്റില്‍. 184 ഗ്രാം മെത്താംഫെറ്റമിനും 89 ഗ്രാം എംഡിഎംഎയും, 12 ഗ്രാം ഹാഷീഷ് ഓയിലുമാണ് കണ്ണൂര്‍ എക്സൈസ് എന്‍ഫേഴ്സ്മെന്‍റ് പിടികൂടിയത്.
പയ്യന്നൂര്‍ വെള്ളോറ സ്വദേശി മുഹമ്മദ് മഷൂദ്, അഴീക്കോട് സ്വദേശിനി സ്നേഹ എന്നിവരെ കുറുവയിലെ സ്വകാര്യ റിസോര്‍ട്ടില്‍ നിന്നാണ് പിടികൂടിയത്. റിസോര്‍ട്ടില്‍ നിന്ന് മെത്താംഫെറ്റമിനും വാഹനത്തില്‍ നിന്ന് ഹഷീഷ് ഓയിലും സ്നേഹയുടെ വീട്ടില്‍ നിന്ന് എംഡിഎംഎയും കണ്ടെത്തുകയായിരുന്നു.
ജില്ലയിലെ ലഹരിശൃംഖലയിലെ പ്രധാനികളാണ് ഇവരെന്ന് എക്സൈസ് അറിയിച്ചു. നേരത്തെയും ഇവര്‍ക്കെതിരെ ലഹരിക്കേസുകളുണ്ടെന്നും, പലവട്ടം അറസ്റ്റിലായിട്ടുണ്ടെന്നും പൊലീസ് പറയുന്നു.