നമ്മള്‍ ഇന്ന് പറയാന്‍ പോകുന്നത് ക്രൂരമായ കൊലപാതകത്തിന്റെ കഥയിലേക്കാണ്. ഒരു നാടിനെ തന്നെ ഞെട്ടിപ്പിച്ച, വീട്ടുകാരെയും കുട്ടികളെയും തനിച്ചാക്കി മാറ്റിയ ഒരു കൊലപാതകത്തിലേക്കാണ്. അമ്പിളി എന്ന നാല്‍പ്പത്തി രണ്ടുകാരിയുടെ ജീവിതത്തിലേക്കാണ്.  അമ്പിളിയെ കുറിച്ച് പറയാനാണെങ്കില്‍ ചെറുപ്പം മുതല്‍ തന്നെ ഉറച്ച നിലപാടുകള്‍ സൂക്ഷിച്ച ഒരാളായിരുന്നു. വിവാഹകാര്യം എത്തിയപ്പോഴും അമ്പിളി ആ നിലപാട് തുടര്‍ന്നു. വീടിന് അടുത്തുള്ള രാജേഷിനെ അവള്‍ ഇഷ്ടപ്പെട്ടു. അത് വലിയ ഒരു പ്രണയത്തിലേക്ക് വഴിവച്ചു. ജലഗതാഗത വകുപ്പ് ജീവനക്കാരനായിരുന്നു രാജേഷ്. എല്ലാവരും ആ ബന്ധത്തെ എതിര്‍ത്തു. വീട്ടുകാരോട് വഴക്കിട്ടു. രാജേഷിനൊപ്പം വീടുവിട്ടിറങ്ങാന്‍ അമ്പിളി നിലപാടെടുക്കുകയാണ്. അതിനിടെ, രണ്ട് വീട്ടുകാരും സമ്മതം മൂളി, വിവാഹം നടത്തി. പക്ഷെ, ആ കൂടിച്ചേരലിന്റെ സന്തോഷം അധികനാള്‍ നീണ്ടുനിന്നില്ല. തുടക്കകാലം മുതല്‍ തന്നെ രാജേഷില്‍‌ നിന്നും രാജേഷിന്റെ അമ്മ, സഹോദരി എന്നിവരില്‍ നിന്നും അമ്പിളിക്ക് ക്രൂരമര്‍ദനം ഏല്‍ക്കേണ്ടി വരികയാണ്. ആദ്യഘട്ടം മുതല്‍ അമ്പിളി എല്ലാം സഹിച്ച് അവിടെ തന്നെ നില്‍ക്കുകയാണ്. വിഡിയോ കാണാം, 

ENGLISH SUMMARY:

Ambilis Murder Case details the tragic story of a 42-year-old woman whose life was cut short by a brutal murder that shocked her community. This account explores her strong stances from childhood, a passionate love that led to elopement and marriage, and the subsequent domestic abuse she endured until her untimely death.