mala-news-nattuvartha-crime

തൃശൂർ മാളയിൽ പത്ര വിതരണകാരനെ വെട്ടി പരുക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. വലിയപറമ്പ് സ്വദേശി തപസ് വേലു ആണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പിടിയിലായത്. ജനുവരി 24 നാണ് മേലഡൂർ സ്വദേശി വർഗീസിനെ പ്രതി ആക്രമിച്ചത്.

ഇന്ന് വൈകുന്നേരമാണ് മാള മേലഡൂർ ജംഗ്ഷനിൽ പത്ര വിതരണക്കാരനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിലാകുന്നത്. പല കേസുകളിലും പിടിയിലായിട്ടുള്ള വലിയപറമ്പ് സ്വദേശി തപസ് വേലുവിനെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. 

കഴിഞ്ഞ ജനുവരി 24-ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു ആക്രമണം. മേലഡൂർ സ്വദേശി വർഗ്ഗീസിനെ പ്രതി മാരകായുധം ഉപയോഗിച്ച് വെട്ടുകയായിരുന്നു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച വർഗീസിനെ പിന്തുടർന്ന് വീണ്ടും വെട്ടി ഗുരുതരമായി പരേക്കേൽപ്പിച്ചു. സംഭവത്തിന് പിന്നാലെ വർഗ്ഗീസിന്റെ ഭാര്യ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് പ്രതിയെ പിടികൂടി. ആക്രമണത്തിന്റെ കാരണം അറിയാൻ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.

ENGLISH SUMMARY:

The Thrissur police have arrested a man for the brutal attack on a newspaper distributor in Mala. Thapas Velu, a resident of Valiyaparambu with a prior criminal record, was apprehended by a special investigation team. The incident occurred on January 24th when the victim, Varghese, was attacked with a lethal weapon during his early morning rounds. CCTV footage played a crucial role in identifying and tracking down the suspect after he fled the scene. The victim's wife had filed a formal complaint, prompting an intensive search by the local authorities. Police are currently interrogating the accused to determine the motive behind this violent act. This arrest brings some relief to the local community following the shocking morning assault.