sayyid-muhammed-noufal-1
  • അമ്മയോടൊപ്പമായിരുന്നു പെണ്‍കുട്ടി യാത്ര ചെയ്തിരുന്നത്. തലവേദനയെത്തുടര്‍ന്ന് അമ്മ വിശ്രമിക്കവേയാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്

കടലിലെ കാഴ്ച്ചകള്‍ കാണിച്ചുതരാം എന്നു പറഞ്ഞ് കപ്പലില്‍ ഒന്‍പതുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ പിടിയില്‍. ലക്ഷദ്വീപില്‍ നിന്ന് കൊച്ചിയിലേയ്ക്ക് വരികയായിരുന്ന യാത്രാക്കപ്പലില്‍വച്ചാണ് ലക്ഷദ്വീപ് സ്വദേശിനിയായ ബാലികയെ മദ്രസ അധ്യാപകന്‍ സയ്ദ് മുഹമ്മദ് നൗഫല്‍ പീഡിപ്പിച്ചത്.  Also Read: മംഗലാപുരം എക്സ്പ്രസിനു മുന്നിലേക്ക് എടുത്തുചാടി; അവനികയുടേയും പാര്‍ഥിബിന്റേയും മരണത്തില്‍ ഞെട്ടലോടെ നാട്ടുകാര്‍

അമ്മയോടൊപ്പമായിരുന്നു പെണ്‍കുട്ടി യാത്ര ചെയ്തിരുന്നത്. തലവേദനയെത്തുടര്‍ന്ന് അമ്മ വിശ്രമിക്കവേയാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. കപ്പല്‍ സുരക്ഷാസേന സയ്ദ് മുഹമ്മദ് നൗഫലിനെ പിടികൂടി ഫോര്‍ട്ടുകൊച്ചി കോസ്റ്റല്‍ പൊലീസിന് കൈമാറുകയായിരുന്നു. 

ENGLISH SUMMARY:

A madrasa teacher, Syed Muhammad Noufal, was arrested for allegedly sexually assaulting a nine-year-old girl aboard a passenger ship travelling from Lakshadweep to Kochi. The girl was travelling with her mother, who was resting at the time of the alleged incident. Ship security personnel apprehended the accused and handed him over to the Fort Kochi Coastal Police.