chennithal-v-joy-assembly-1
  • തലസ്ഥാനത്ത് പൊലീസിനെതിരായ അതിക്രമങ്ങളും യൂത്ത് കോൺഗ്രസ്–എസ്എഫ്ഐ സംഘർഷവും സംബന്ധിച്ച പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിൽ നിയമസഭയിൽ വാക്പോര്.

തലസ്ഥാനത്ത് നടന്ന പ്രതിപക്ഷ യുവജനസംഘടനകളുടെ പ്രതിഷേധങ്ങൾക്കിടെ പൊലീസ് അതിക്രമം ഉണ്ടായെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ കൊണ്ടുവന്ന അവിശ്വാസ പ്രമേയ നോട്ടീസിനെച്ചൊല്ലി ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വാക്പോര്. കന്റോൺമെന്റ് പൊലീസ് സ്റ്റേഷൻ മാർച്ചിനിടെ പൊലീസുകാരെ വധിക്കുമെന്ന് പ്രസംഗിച്ച വി. ജോയ് എംഎൽഎ മാപ്പുപറയണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാൽ, ആരോപണം വാസ്തവവിരുദ്ധമാണെന്നും അത്തരമൊരു പരാമർശം നടത്തിയെന്ന് തെളിയിച്ചാൽ രാജിവയ്ക്കാൻ തയാറാണെന്നും വി. ജോയ് മറുപടി നൽകി. Also Read: തുട ലാത്തിക്കടിച്ച് ചതച്ചു; ശരീരമാസകലം മര്‍ദനത്തിന്‍റെ പാടുകള്‍; വിഡിയോ പുറത്തുവിട്ട് ആമിര്‍ഖാന്‍റെ അനന്തരവള്‍

യൂത്ത് കോൺഗ്രസ്–എസ്എഫ്ഐ സംഘർഷവും പൊലീസ് നടപടികളും ചൂണ്ടിക്കാട്ടി വി. ജോയ് തന്നെയാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ പൊലീസ് അതിക്രമം നടത്തിയെന്നും പ്രതിപക്ഷം ആരോപിച്ചു. പൊലീസ് നടപടിയുടെ ചിത്രങ്ങളും ലാത്തികളുമായാണ് പ്രതിപക്ഷ അംഗങ്ങൾ സഭയിലെത്തിയത്.

യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടെ യൂണിവേഴ്സിറ്റി ഹോസ്റ്റലിൽനിന്ന് ആദ്യം കല്ലേറും കുപ്പിയേറുമുണ്ടായെന്നും തുടർന്നാണ് യൂത്ത് കോൺഗ്രസ്–എസ്എഫ്ഐ സംഘർഷമുണ്ടായതെന്നും ആഭ്യന്തരമന്ത്രി വിശദീകരിച്ചു. തമിഴ്നാട്ടിൽനിന്ന് ഇറക്കുമതി ചെയ്ത പൊലീസല്ല കേരളത്തിലേതെന്നും എൽഡിഎഫ് ഭരണകാലത്തുണ്ടായിരുന്ന അതേ പൊലീസാണ് ഇപ്പോഴുമുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കായികമന്ത്രിയുടെ നേതൃത്വത്തിലാണ് പന്തംകൊളുത്തി പ്രകടനം നടന്നതെന്നും സംഘർഷം ബോധപൂർവം സൃഷ്ടിച്ചതാണെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ വി. ജോയ് ആരോപിച്ചു.

ENGLISH SUMMARY:

Kerala Assembly witnessed a heated exchange over alleged police excesses in Thiruvananthapuram and clashes between Youth Congress and SFI activists. Home Minister Ramesh Chennithala demanded an apology from V. Joy MLA over an alleged threat to kill police officers. Joy denied making the statement and challenged the minister to prove the allegation, declaring he would resign if it were substantiated. The minister also claimed that stone and bottle throwing from a university hostel triggered the clashes.