പാലക്കാട് കാഞ്ഞിരപ്പുഴ കാഞ്ഞിരംകടവിൽ വിദ്യാർഥിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട് കാഞ്ഞിരപ്പുഴ കാഞ്ഞിരംകടവിൽ വിദ്യാർഥിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അഖിൽ ആണ് മരിച്ചത്. ഇന്ന് രാവിലെ മുത്തശിയുടെ വീട്ടിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വിവരമറിഞ്ഞ് കല്ലടിക്കോട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. മരണത്തിലേക്ക് നയിച്ച സാഹചര്യം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ENGLISH SUMMARY:
A student was found dead with burn injuries at Kanjiramkadavu in Kanjirappuzha, Palakkad. The deceased has been identified as Akhil. He was found dead at his grandmother’s house on Monday morning. Kalladikode police reached the spot after receiving information about the incident and conducted an inspection. Further police proceedings are underway. More details about the circumstances leading to the death are yet to emerge.