pinarayi-vijayan-veena-riyas-02
  • സിഎംആർഎൽ-എക്സാലോജിക് കേസില്‍ പിണറായി വിജയനും ടി.വീണയ്ക്കും മുഹമ്മദ് റിയാസിനുമെതിരെ വിജിലന്‍സ് കേസെടുത്തു. കൈക്കൂലിക്കേസില്‍ പിണറായി വിജയനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്

സിഎംആർഎൽ-എക്സാലോജിക് കേസില്‍  പിണറായി വിജയനും ടി.വീണയ്ക്കും മുഹമ്മദ് റിയാസിനുമെതിരെ വിജിലന്‍സ് കേസെടുത്തു. കൈക്കൂലിക്കേസില്‍ പിണറായി വിജയനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. വീണക്കെതിരെ കൈക്കൂലി, ഹവാല കേസുകളാണ് റജിസ്്റ്റര്‍ ചെയ്തത്.  ഇരു കേസുകളിലും രണ്ടാം പ്രതിയാണ് വീണ. മുഹമ്മദ് റിയാസിനെ ഹവാല കേസിലാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. കേസില്‍ ഒന്നാം പ്രതിയാണ് റിയാസ്. ഹൈക്കോടതിയുടെ നിർദേശത്തെത്തുടർന്നാണ് വിജിലൻസ് കേസെടുത്തത്.

പിണറായി വിജയനെതിരെ  കൈക്കൂലിക്കേസാണ് റജിസ്റ്റര്‍ ചെയ്തത്. ടി. വീണയ്ക്കുമെതിരെ കൈക്കൂലി, ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട് രണ്ട് കേസുകൾ റജിസ്റ്റർ ചെയ്തു. മുഹമ്മദ് റിയാസിനെതിരെ ഹവാല ഇടപാടുമായി ബന്ധപ്പെട്ട കേസാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഹലാവക്കേസില്‍ വീണയാണ് രണ്ടാം പ്രതി. അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പെടെയുള്ള ആരോപണങ്ങളും അന്വേഷണത്തിന്റെ പരിധിയിൽ വരും.

വിജിലൻസ് ഡയറക്ടർക്ക് കേസെടുക്കാൻ ഹൈക്കോടതി നിർദേശം നൽകിയ സാഹചര്യത്തിൽ തുടർനടപടികൾക്ക് മറ്റ് നിയമതടസ്സങ്ങളില്ലെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. സിഎംആർഎല്ലിൽനിന്ന് 3.28 കോടി രൂപ കൈക്കൂലിയായി സ്വീകരിച്ചെന്നാണ് പിണറായി വിജയനെതിരായ ആരോപണം.

അതേസമയം, അതേസമയം, സിഎംആർഎൽ–എക്സാലോജിക് കേസിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ അപ്പീൽ ഇന്ന് ഉച്ചയ്ക്ക് 1.45ന് ഡിവിഷൻ ബെഞ്ച് പരിഗണിക്കും. മുദ്രവെച്ച കവറിലെ വിവരങ്ങൾ മാത്രം അടിസ്ഥാനമാക്കി കേസെടുക്കാൻ ഉത്തരവിട്ടത് നിയമപരമല്ലെന്നാണ് അപ്പീലിലെ പ്രധാന വാദം. തന്റെ വാദം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവിട്ടതെന്നും പിണറായി വിജയൻ അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു.

ENGLISH SUMMARY:

The Kerala Vigilance and Anti-Corruption Bureau has registered a case in the CMRL–Exalogic financial transaction controversy, naming former Chief Minister Pinarayi Vijayan, his daughter T. Veena and son-in-law Mohammed Riyas as accused, following a Kerala High Court directive. The case concerns allegations of corruption, alleged payments totalling ₹3.28 crore and suspected financial irregularities. The allegations have not been judicially established, and the accused are entitled to due process.