• കൊല്ലം ഇടമുളയ്ക്കലിൽ സ്വത്തുതർക്കത്തെ തുടർന്ന് രാധാമണി എന്ന വയോധികയുടെ ശരീരത്തിലേക്ക് മകളും ചെറുമകളും ചേർന്ന് ചൂടുവെള്ളം ഒഴിച്ചു.

സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് അമ്മയുടെമേല്‍ ചൂടുവെള്ളം ഒഴിച്ച സംഭവത്തില്‍ മകള്‍ക്കും ചെറുമകള്‍ക്കുമെതിരെ കേസ്. കൊല്ലം ഇടമുളയ്ക്കല്‍ സ്വദേശിയായ രാധാമണിക്കാണ് പൊള്ളലേറ്റത്. ചൂടുവെള്ളമൊഴിച്ച രാധാമണിയുടെ മകൾ അശ്വതി (37) ചെറുമകൾ അമൃത (18) എന്നിവര്‍ക്കെതിരെ ചടയമംഗലം പൊലീസ് കേസെടുത്തു. വീടും സ്ഥലവും എഴുതി നൽകാൻ ആവശ്യപ്പെട്ടാണ് അമ്മയെ മകൾ ഉപദ്രവിച്ചത്. 

Also Read: ലോട്ടറി അടിച്ചില്ല; വയനാട് തമിഴ്നാട് സ്വദേശി ലോട്ടറിക്കട ഉടമയെ കുത്തി; ഗുരുതര പരുക്ക്

ശനിയാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. രാധാമണിയും ഭര്‍ത്താവ് അശോകനും താമസിക്കുന്ന വീട്ടിലെത്തിയ പ്രതികള്‍ ഇരുവരെയും വീട്ടില്‍ നിന്നും ഇറക്കിവിട്ട് വീട് പൂട്ടുകയായിരുന്നു. ശേഷമാണ് ശരീരത്തിലൂടെ ചൂടുവെള്ളം ഒഴിച്ചത്. രാധാമണിയുടെ മുഖത്താണ് പൊള്ളലേറ്റത്. നേരത്തെ പല തവണകളായി കൈ കൊണ്ടും കമ്പികൊണ്ടും രാധാമണിയെ അശ്വതി ഉപദ്രവിച്ചിരുന്നതായും എഫ്ഐആറിലുണ്ട്. 

Also Read: കീര്‍ത്തനയുടെ ആണ്‍സുഹൃത്തുക്കള്‍ ജിനീഷിനെ ഭീഷണിപ്പെടുത്തി; ആക്രമിക്കാന്‍ കാരണം ഇന്‍സ്റ്റഗ്രാം പോസ്റ്റ്

രാധാമണിയുടെയും ഭര്‍ത്താവ് അശോകന്‍റെയും പേരിലുള്ള വസ്തു ഏഴുതിക്കൊടുക്കാത്തതിലെ വിരോധമാണ് ആക്രമണത്തിനു കാരണമെന്നും എഫ്ഐആര്‍ പറയുന്നു. മുൻപ് ഹണിട്രാപ് ഉൾപ്പടെയുള്ള ഒട്ടേറെ കേസുകളിൽ പ്രതിയാണ് ആയൂർ ഒഴുകുപാറയ്ക്കൽ സ്വദേശിയായ അശ്വതി അച്ചു എന്നറിയപ്പെടുന്ന അശ്വതി.

ENGLISH SUMMARY:

61 year old Radhamani suffered burn injuries after her daughter and granddaughter allegedly poured boiling water on her over a property dispute in Kollam. The incident occurred late Saturday night when the accused, Ashwathy and her daughter Amruta, forced Radhamani and her husband Ashokan out of their home before locking it. According to the FIR, the assault stemmed from the elderly couple's refusal to sign over their house and land to the daughter. Police further noted that Ashwathy, widely known as 'Ashwathy Achu', has a history of prior criminal involvement, including honey-trap cases.