• കൊല്ലം ഇരവിപുരം കോരമുക്കിൽ ചീട്ടുകളിയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് നാലംഗ സംഘം വീട്ടിൽ അതിക്രമിച്ചുകയറി വീട്ടുകാരെ മർദിച്ചതായി പരാതി. ഇന്നലെ രാത്രി പത്തോടെയായിരുന്നു സംഭവം.

കൊല്ലം ഇരവിപുരം കോരമുക്കിൽ ചീട്ടുകളിയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് നാലംഗ സംഘം വീട്ടിൽ അതിക്രമിച്ചുകയറി വീട്ടുകാരെ മർദിച്ചതായി പരാതി. ഇന്നലെ രാത്രി പത്തോടെയായിരുന്നു സംഭവം. നിഷാദ് എന്നയാളെ സംഘം ക്രൂരമായി മർദിച്ചു. സ്ത്രീകൾ ഉൾപ്പെടെ വീട്ടിലുണ്ടായിരുന്നവർക്ക് പരുക്കേറ്റു. Also Read: അമ്മ ജീവനൊടുക്കി; ഒരു രാത്രി മുഴുവന്‍ കാലി‍ല്‍ കെട്ടിപ്പിടിച്ചും ഉമ്മവച്ചും മൂന്നുവയസുകാരന്‍; കണ്ടെത്തിയത് അബോധാവസ്ഥയില്‍

മദ്യപിച്ചെത്തിയ നാലംഗ സംഘം വീട്ടിലേക്ക് അതിക്രമിച്ചുകയറി ഇടിവള പോലുള്ള ആയുധം ഉപയോഗിച്ച് നിഷാദിനെ മർദിച്ചെന്നാണ് ആരോപണം. സംഘർഷത്തിനിടെ വീട്ടിലുണ്ടായിരുന്ന സ്ത്രീകൾക്കും മർദനമേറ്റു. നിഷാദിന്റെ ഭാര്യ ഷീജയുടെ കൈയ്ക്കും പരുക്കേറ്റിട്ടുണ്ട്.

സംഭവത്തിൽ ഷീജ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇരവിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമിസംഘത്തിലെ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റ് പ്രതികളെ കണ്ടെത്താനുള്ള നടപടികളും പുരോഗമിക്കുകയാണ്.

ENGLISH SUMMARY:

A dispute over a card game reportedly led to a violent attack at Koramukku in Iravipuram, Kollam. A four-member gang allegedly broke into a house and assaulted Nishad and other family members, including women. The attackers reportedly used a knuckle-duster-like weapon. Nishad's wife, Sheeja, filed a police complaint. Iravipuram Police have registered a case, taken one person into custody, and launched an investigation.