si-sunspension
  • ഒരു പ്രതിയെ പിടിക്കാന്‍ മറ്റൊരു പ്രതിയുടെ സഹായം. എസ്ഐയ്ക്ക് രണ്ടാമത്തെ സസ്പെന്‍ഷന്‍

ഗുണ്ടാ ബന്ധത്തിൽ അടൂർ എസ്ഐ ജെ.യു ജിനുവിന് സസ്‌പെൻഷൻ. കരുനാഗപ്പള്ളിയിൽ പ്രതിയെ പിടികൂടാൻ റൗഡി ലിസ്റ്റിലുള്ള ഡിവൈഎഫ്ഐ നേതാവിനെ ഒപ്പം കൂട്ടിയ സംഭവത്തിലാണ് നടപടി. സ്ഥലത്ത് മഫ്തിയിൽ എത്തിയതിനിടെ നാട്ടുകാർ പൊലീസിനെ ആക്രമിക്കുന്ന സംഭവം ഉണ്ടായിരുന്നു. പൊലീസ് സേനയ്ക്ക് ആകെ നാണക്കേട് ഉണ്ടായ സംഭവത്തിൽ കർശന നടപടിക്ക് ആഭ്യന്തരമന്ത്രിയും നിർദേശം നൽകിയി‌ട്ടുണ്ട്. 

Also Read: വീട്ടിലെ 22 ക്യാമറകളിലും ദൃശ്യങ്ങളില്ല; ആന്റോയുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചു

ഇത് രണ്ടാം തവണയാണ് എസ്ഐ ജിനു സസ്പെൻഷൻ നടപടി നേരിടുന്നത്. പത്തനംതിട്ടയിൽ മുമ്പ് വിവാഹ സംഘത്തെ അകാരണമായി മർദിച്ചതിൽ സസ്പെൻഡ് ചെയ്തിരുന്നു. എസ്ഐ ജിനു കരുനാഗപ്പള്ളിയിലെ പ്രതിയെ പിടികൂടാനാണ് വധശ്രമക്കേസ് പ്രതി ശരത്തിനേയും കൂട്ടിപ്പോയത്. അടൂർ എൻജിനീയറിങ് കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് ആയിരുന്നു അറസ്റ്റിനുള്ള ശ്രമം. തിരുവനന്തപുരം റെയിഞ്ച് ഡി ഐ ജി ആണ് ജിനുവിനെ സസ്പെൻഡ് ചെയ്തത്. 

Also Read:എംആര്‍ഐ സ്കാനിങ്ങിനു പിന്നാലെ ചവറ്റുകുട്ടയില്‍ ചില വസ്തുക്കള്‍ ഉപേക്ഷിച്ചു, ടെക്നീഷ്യന്റെ ദൃശ്യം

സംഭവത്തിന്റെ വിഡിയോ അടക്കം പുറത്തുവന്നതോടെയാണ് എസ്ഐയുടെ നീക്കം പുറത്തുവന്നത്. ശക്തമായ വകുപ്പുതല നടപടിയും ഉണ്ടാവുമെന്നാണ് ആഭ്യന്തര വകുപ്പില്‍ നിന്നുള്ള സൂചന.

Kerala Police SI Suspended After Teaming Up with Rowdy-Listed Youth Leader for Arrest:

Adoor Sub-Inspector J. U. Jinu has been suspended by the Thiruvananthapuram Range DIG following allegations of maintaining links with criminals. The action was taken after the officer took Sharath, a rowdy-listed DYFI leader facing attempted murder charges, to Karunagappally to arrest an accused tied to a clash at Adoor Engineering College. During the attempt in plain clothes, local residents attacked the police team, bringing severe embarrassment to the force and prompting direct intervention from the Home Minister for strict action. This marks the second suspension for SI Jinu, who was previously suspended for assaulting a wedding party without cause in Pathanamthitta