Image: Brevard County Sheriff's Office, Florida/Facebook

Image: Brevard County Sheriff's Office, Florida/Facebook

  • രോഗിയെ മയക്കി, എംആര്‍ഐ സ്കാനിങ്ങിനിടെ ലൈംഗിക അതിക്രമം, ടെക്നീഷ്യന്‍ അറസ്റ്റില്‍

അമേരിക്കയിലെ ഫ്ലോറിഡയിൽ എംആർഐ സ്കാനിങ്ങിനിടെ രോഗിയെ ലൈംഗികമായി പീഡിപ്പിച്ച ടെക്നീഷ്യന്‍ അറസ്റ്റിലായി. 42 വയസ്സുകാരനായ ഗബ്രിയേൽ ക്രൂസിനെയാണ് പോര്‍ട്ട് സെന്റ് ലൂസി പൊലീസ് അറസ്റ്റ് ചെയ്തത്. മരുന്നു നല്‍കി മയക്കിയ ശേഷമാണ് 64കാരിയെ ഇയാള്‍ ഉപദ്രവിച്ചതെന്നാണ് റിപ്പോര്‍ട്ട്. ശാരീരികമായി അവശതയിലായ സ്ത്രീയെ പീഡിപ്പിച്ചു എന്ന ഗുരുതരകുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Also Read: എംഎല്‍എയുടെ യാത്ര 13 കോടിയുടെ റോള്‍സ് റോയ്സ് കാറില്‍; വാഹനം വാങ്ങിയത് എങ്ങനെ? പിന്തുണയുമായി കങ്കണ

സെപ്റ്റംബര്‍ 13നാണ് സംഭവം. സ്കാനിങ് ആരംഭിക്കുന്നതിന് മുൻപായി രോഗിക്ക് മയക്കം ഉണ്ടാക്കുന്നതിനുള്ള മരുന്ന് നൽകിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബർ 14നാണ് സ്കാനിങ്ങിനിടെ പീഡനത്തിന് ഇരയായതായി രോഗി ആശുപത്രി അധികൃതരെ അറിയിച്ചത്. ആശുപത്രി അധികൃതർ ഉടനടി വിവരം പൊലീസിനെ അറിയിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്രൂസ് ആണ് പ്രതിയെന്ന് കണ്ടെത്തുകയുമായിരുന്നു.   

Also Read: ഇറാന്‍ പ്രസിഡന്‍റ് യുഎസിലേക്ക്; വലിയ ആക്രമണത്തിന് ട്രംപിന്‍റെ പദ്ധതി

അന്വേഷണത്തിന്റെ ഭാഗമായി എംആർഐ സ്കാനിങ് ഭാഗത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. രോഗി മുറിയിൽ പ്രവേശിക്കുന്നതും പുറത്തേക്ക് പോകുന്നതുമായ ദൃശ്യങ്ങൾക്കൊപ്പം, പ്രതിയായ ക്രൂസ് ചില വസ്തുക്കൾ ഉപേക്ഷിച്ച് മുറിക്ക് പുറത്തേക്ക് പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി. ക്രൂസ് ഉപേക്ഷിച്ച ഈ വസ്തുക്കൾ വീണ്ടെടുത്ത് അന്വേഷണസംഘം ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. ഈ വസ്തുക്കളില്‍ പുരുഷ ബീജത്തിന്റെ സാന്നിധ്യം കണ്ടെത്താനായി. ഇതോടെയാണ് സെപ്റ്റംബർ 16-ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.   

ആശുപത്രിയിൽ രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ യാതൊരു വീഴ്ചയും വരുത്തില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. കേസ് റിപ്പോർട്ട് ചെയ്ത ഉടൻ തന്നെ ഇയാളെ ജോലിയിൽ നിന്ന് പുറത്താക്കിയതായും നിയമനടപടികളിൽ പൊലീസിനോട് പൂർണമായി സഹകരിച്ചതായും ആശുപത്രി വക്താവ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോർട്ട് സെന്റ് ലൂസി പൊലീസ് അറിയിച്ചു.   

Florida MRI Technician Arrested for Sexually Assaulting Sedated Patient During Scan:

A 42-year-old technician, Gabriel Cruz, was arrested in Port St. Lucie, Florida, for allegedly sexually assaulting a 64-year-old patient during an MRI scan. The victim, who was sedated prior to the procedure on September 13, reported the incident to hospital authorities the following day. Surveillance footage captured Cruz discarding items in a trash bin shortly after the scan, which forensic analysis later revealed contained traces of semen. Following the findings, the hospital terminated Cruz's employment, and he was taken into police custody on September 16 as further investigations continue