kallara-theft

TOPICS COVERED

പത്തനംതിട്ട മല്ലപ്പള്ളിയിൽ സെമിത്തേരികളിൽ നിന്ന് ഗ്രാനൈറ്റ് സ്ലാബ് മോഷ്ടിച്ച പ്രതികൾ പിടിയിൽ. കല്ലറകളിലേക്ക് ഗ്രാനൈറ്റ് സ്ഥാപിച്ച് നൽകുന്ന തൊഴിലാളികൾ ആണ് പിടിയിലായത്. മല്ലപ്പള്ളി ആനിക്കാട് ഭാഗങ്ങളിലെ മൂന്ന് പള്ളി സെമിത്തേരി കല്ലറകളിൽ ആണ് ഇവർ മോഷണം നടത്തിയത്.ജലാൽ, സുന്ദർ സിംഗ്, സുർജിത്ത് വർമ്മ, സജിത്ത് എന്നിവരാണ് പിടിയിലായത്. 

ആനിക്കാട് നൂറമാവ് സെന്റ് തോമസ് മാർത്തോമാ പള്ളി അടക്കം മൂന്ന് പള്ളികളിലാണ് ഇത്തരത്തിൽ മോഷണം നടന്നത്. കല്ലറകളിൽ നിന്ന് മോഷ്ടിക്കുന്ന ഗ്രാനൈറ്റുകൾ സ്വന്തം പണിശാലയിലെത്തിച്ച് ഡിസൈനുകളിൽ മാറ്റം വരുത്തി വീണ്ടും ആവശ്യക്കാർക്ക് വിൽക്കുകയായിരുന്നു ഇവരുടെ രീതി. പള്ളി അധികൃതരുടെ പരാതിയിൽ പ്രദേശത്തെ ഗ്രാനൈറ്റ് തൊഴിലാളികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. 

ENGLISH SUMMARY:

Pathanamthitta granite theft: Authorities have apprehended individuals involved in the theft of granite slabs from cemeteries in Mallappally, Pathanamthitta. The arrested were granite workers who stole from graves and then repurposed the stolen materials for resale.