തര്‍ക്കത്തിനിടെ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി. ബെംഗളൂരുവിലെ രാജേശ്വരി നഗറിലെ വാടക വീട്ടിലാണ് സുമന്ത് ജെയിനെയും ഭാര്യ പദ്മാവതിയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും തമ്മിലുള്ള തര്‍ക്കം അക്രമത്തിലേക്കും കൊലപാതകത്തിലേക്കും എത്തുകയായിരുന്നു.
‘അമ്മച്ചിയെവിടെ?’ അമ്മയെ കൊന്ന പ്രതിയെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ ആദ്യം ചോദിച്ചത്
സിവിൽ എന്‍ജിനീയറായ സുമന്തും ടെക് കമ്പനിയിൽ എന്‍ജിനീയറായ പദ്മാവതിയും നാല് വർഷം മുന്‍പാണ് വിവാഹിതരായത്. ഇരുവര്‍ക്കും കുട്ടികളില്ല. തർക്കത്തിനിടെ സുമന്ത് പത്മാവതിയുടെ മുഖത്തിടിക്കുകയും പിന്നീട് തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയുമായിരുന്നു. പിന്നീട് വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും അബോധാവസ്ഥയിലായതോടെ സുമന്ത് ഭയന്നു.
ഭയന്ന സുമന്ത് ജീവനൊടുക്കുന്നതിന് മുന്‍പ് അമ്മയ്ക്ക് വോയിസ് സന്ദേശമയച്ചതായി പൊലീസ് കണ്ടെത്തി. 'ഈ വീട് എന്റേതാണ്' എന്ന് പദ്മാവതി പറഞ്ഞതിനെത്തുടർന്ന് അവളുമായി വഴക്കുണ്ടെന്നാണ് അമ്മയ്ക്കയച്ച സന്ദേശത്തിലുള്ളത്. വ്യാഴാഴ്ച പുലര്‍ചെ 1.30 തിനാണ് മെസേജ് അയച്ചത്. മെസേജ് കണ്ട ശേഷം അമ്മ വീട്ടുടമയെ വിളിച്ചറിയിച്ചെങ്കിലും ഹാളിലെ ഫാനില്‍ സുമന്ത് ജീവനൊടുക്കുകയായിരുന്നു.
പെൺകുട്ടിക്ക് മുന്നില്‍ ലൈംഗിക ചേഷ്ട, നഗ്നതാപ്രദർശനം, പിന്നാലെ അതിക്രമം
വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന പണവും സാധനങ്ങളും അമ്മ എടുക്കണമെന്നും സന്ദേശത്തിൽ പറഞ്ഞതായും പൊലീസ് വ്യക്തമാക്കി. വീട്ടുടമ രാജഗോപാൽ നഗർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. രണ്ട് മരണങ്ങൾക്കും പിന്നിലെ കാരണങ്ങളെ കുറിച്ച് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.