Untitled design - 1

TOPICS COVERED

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ റിട്ട. ആർമി ഉദ്യോഗസ്ഥനെ ഇരുപത്തി രണ്ടര വർഷത്തെ കഠിനതടവിനും 120000 രൂപ പിഴയ്ക്കും ശിക്ഷിച്ച് പോക്സോ കോടതി. പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട കുട്ടിയെ ആക്രമിക്കുകയും ലൈം​ഗിക ചേഷ്ടകൾ കാണിക്കുകയും നഗ്നത പ്രദർശനം നടത്തുകയും ചെയ്ത  വെള്ളനാട് വാളിയറ മഠത്ത് വീട്ടിൽ അനിൽകുമാറിനെയാണ് (53) കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി വി വിനോദ് ശിക്ഷിച്ചത്. 

2025 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ അസഭ്യം പറയുകയും നഗ്നത പ്രദർശനം നടത്തുകയും തുടർന്ന് ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു. സ്കൂളിലെത്തിയ കുട്ടി അദ്ധ്യാപകരോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറംലോകമറിയുന്നത്. 

പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ഡി.ആർ. പ്രമോദ് കോടതിയിൽ ഹാജരായി. പ്രോസിക്യൂഷൻ ഭാഗത്തുനിന്നു 15 സാക്ഷികളെ വിസ്തരിച്ചു. 17 രേഖകളും ഹാജരാക്കിയിരുന്നു.കാട്ടാക്കട ഡിവൈ.എസ്.പി.യായിരുന്ന എൻ.ഷിബുവാണ് കുറ്റപത്രം സമർപ്പിച്ചത്.

ENGLISH SUMMARY:

A retired Army officer has been sentenced to 22.5 years of rigorous imprisonment and fined ₹1.2 lakh by a fast-track POCSO court in Kattakada for sexually assaulting a minor girl belonging to the Scheduled Tribe community. The court found Anilkumar, 53, guilty of verbally abusing the girl, exposing himself and sexually harassing her while she was on her way to school in 2025. The incident came to light after the girl informed her teachers. The prosecution examined 15 witnesses and produced 17 documents. Public Prosecutor Adv. D.R. Pramod appeared for the prosecution.