kerala-police-23
  • സാധാരണയായി സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് പ്രഖ്യാപിക്കാറുള്ള മെഡൽ പട്ടിക ഇത്തവണ അര്‍ധരാത്രി വൈകിയാണ് പുറത്തുവന്നത്.

2026ലെ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. വിവിധ റാങ്കുകളിലുള്ള 281 പൊലീസുദ്യോഗസ്ഥരാണ് ഇത്തവണ മെഡലിന് അർഹരായത്. സേവനം, സമർപ്പണം, പ്രതിബദ്ധത, മികവ് എന്നിവ പരിഗണിച്ചാണ് പുരസ്‌കാരത്തിനായി ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്തത്. ഐജി കെ.സേതുരാമനും ഡിഐജി യതീഷ് ചന്ദ്രയ്ക്കും മെഡലല്‍. Also Read: 'ലോട്ടെ ചോക്കോ പൈ' കഴിക്കുന്നത് അപകടമെന്ന് മുന്നറിയിപ്പ്; NM10DC2 ബാച്ച് വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ നിര്‍ദേശം


സാധാരണയായി സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് പ്രഖ്യാപിക്കാറുള്ള മെഡൽ പട്ടിക ഇത്തവണ അര്‍ധരാത്രി വൈകിയാണ് പുറത്തുവന്നത്. സംസ്ഥാന പൊലീസ് മേധാവിയുടെയും സംസ്ഥാനതല സ്‌ക്രീനിങ് സമിതിയുടെയും ശുപാർശകൾ പരിഗണിച്ചാണ് അർഹരായ ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്തത്.

അസി. പൊലീസ് കമ്മീഷണർ, ഇൻസ്‌പെക്ടർ, സബ് ഇൻസ്‌പെക്ടർ, അസി. സബ് ഇൻസ്‌പെക്ടർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ, സിവിൽ പൊലീസ് ഓഫീസർ, വനിതാ പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങി വിവിധ റാങ്കുകളിലുള്ളവരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.

മെഡൽ പട്ടികയുടെ പരിശോധന നടപടികൾ പൂർത്തിയാക്കാൻ വൈകിയതാണ് പ്രഖ്യാപനം വൈകാൻ കാരണമെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായും വിലയിരുത്തലുണ്ട്.

മെഡലിന് അർഹരായ ഉദ്യോഗസ്ഥരുടെ പട്ടിക പൊലീസ് ആസ്ഥാനത്ത് നിന്ന് നേരത്തെ ആഭ്യന്തര വകുപ്പിന് കൈമാറിയിരുന്നു. എന്നാൽ സമയബന്ധിതമായി പട്ടിക സംബന്ധിച്ച നടപടികൾ പൂർത്തിയാക്കാൻ കഴിയാതിരുന്നതാണ് പ്രഖ്യാപനം വൈകാൻ ഇടയാക്കിയതെന്നാണ് സൂചന.

ENGLISH SUMMARY:

The Chief Minister's Police Medals for 2026 have been announced, with 281 police personnel from various ranks selected for the prestigious honour. The awards were conferred in recognition of their service, dedication, commitment, and professional excellence. Among the recipients are Inspector General (IG) K. Sethuraman and Deputy Inspector General (DIG) Yatheesh Chandra.