New Delhi: Visitors walk down the Kartavya Path overlooking the illuminated India Gate on the eve of the 80th Independence Day, in New Delhi, Friday, Aug. 14, 2026. (PTI Photo/Ravi Choudhary) (PTI08_14_2026_000386A)

.

  • ഇക്കുറി ചെങ്കോട്ടയിൽ ആദ്യമായി വന്ദേമാതരം മുഴങ്ങും. ക്ഷണിക്കപ്പെട്ട അയ്യായിരത്തോളം പേര്‍ക്കാണ് ചെങ്കോട്ടയിലെ ചടങ്ങിലേക്ക് പ്രവേശനമുള്ളത്.

എൺപതാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തും. തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇക്കുറി ചെങ്കോട്ടയിൽ ആദ്യമായി വന്ദേമാതരം മുഴങ്ങും. ക്ഷണിക്കപ്പെട്ട അയ്യായിരത്തോളം പേര്‍ക്കാണ് ചെങ്കോട്ടയിലെ ചടങ്ങിലേക്ക് പ്രവേശനമുള്ളത്. സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരത്തിന്റെ 150–ാം വാർഷികം പ്രധാന ആശയമാകും. 

യുവാക്കളുടെ ശക്തിയും രാജ്യത്തിന്റെ വളർച്ചയിൽ അവർ നൽകിയ സംഭാവനയും ആഘോഷങ്ങളിൽ നിറയും. കഴിഞ്ഞവർഷം നവംബറിലുണ്ടായ ചെങ്കോട്ട സ്ഫോടനം, ഇന്നലത്തെ ബോംബ് ഭീഷണി, ഇതടക്കം ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ കർശന സുരക്ഷയാണ് രാജ്യതലസ്ഥാനത്ത്, ഏർപ്പെടുത്തിയിരിക്കുന്നത്. ഇരുപതിനായിരത്തോളം പൊലീസ് - കേന്ദ്രസേന അംഗങ്ങളാണ് ഡൽഹിക്ക് ഇന്ന് സുരക്ഷയൊരുക്കുന്നത്.  Also Read: 30 വർഷം അറിയാതെ പോയ സത്യം; ഉറ്റചങ്ങാതി സ്വന്തം സഹോദരി, ഡിഎൻഎ ടെസ്റ്റിൽ ജീവിതം മാറി

 

രാജ്യത്തോടൊപ്പം കേരളവും ലോകമെമ്പാടുമുള്ള മലയാളി സമൂഹവും എണ്‍പതാം സ്വാതന്ത്ര്യദിനാ ആഘോഷത്തില്‍ പങ്കാളികളാകും.  മുഖ്യമന്ത്രി വി.ഡി.സതീശന്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. വിവിധ സേനാവിഭാഗങ്ങളും  എന്‍സിസി , സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ്സ്,  സ്കൗട്ട്സ് എന്നിവരും പരേഡില്‍ പങ്കടുക്കും.  മറ്റു ജില്ലകളില്‍ പരേഡില്‍ സല്യൂട്ട് സ്വീകരിക്കുക മന്ത്രിമാരാണ്. വന്ദേമാതരം സംസ്ഥാനത്ത്  എവിടെയെല്ലാം ആലപിക്കും എന്ന ആകാംക്ഷ ഉയര്‍ന്നിട്ടുണ്ട്. 

സര്‍ക്കാരിന്‍റെ ഒൗദ്യോഗിക ചടങ്ങുകളില്‍ ദേശീയ ഗാനം മാത്രം ആലപിക്കാനാണ് സാധ്യത. സ്കൂളുകള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നല്‍കിയ നിര്‍ദേശത്തില്‍ വന്ദേമാതരത്തെ കുറിച്ച് പരാമര്‍ശമില്ല. ദേശീയഗാനാലാപനം, പതാക ഉയര്‍ത്തല്‍, സല്യൂട്ട്, ഭേശഭക്തി ഗാനാലാപനം എന്നിവയായിരിക്കും ഔദ്യോഗിക ചടങ്ങുകളിലുണ്ടാകുക.അതേസമയം ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനുള്‍പ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ ഒാഫീസുകളിലും വന്ദേമാതരം ആലപിക്കും.

ENGLISH SUMMARY:

India is celebrating its 80th Independence Day with nationwide festivities. Prime Minister Narendra Modi will hoist the National Flag at the Red Fort and address the nation. For the first time, "Vande Mataram" will be sung at the Red Fort during the official Independence Day celebrations. Around 5,000 invited guests are expected to attend the ceremony.