പത്തനംതിട്ട റാന്നി ചെറുകുളഞ്ഞിയില്‍ ഭാര്യയെ മര്‍ദിച്ച ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍. ഓട്ടോറിക്ഷാ ഡ്രൈവറായ റെജിയാണ് പിടിയിലായത്. വീട്ടിലെ കറികള്‍ കുറഞ്ഞുപോയി എന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ദൃശ്യങ്ങള്‍ സഹിതമാണ് പരാതി നല്‍കിയത്. Also Read: തൃശൂരില്‍ വഴിയാത്രക്കാരനെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി; പ്രതി അറസ്റ്റില്‍
മക്കളാണ് വിഡിയോ എടുത്തത്. മര്‍ദനം സ്ഥിരമായിരുന്നു. സഹികെട്ടാണ് പൊലീസിനെ സമീപിച്ചത് എന്നാണ് ഭാര്യ പറയുന്നത്. മുടിയില്‍ ചുറ്റിപ്പിടിച്ച് വലിച്ചിഴച്ച ശേഷം വലത് കൈമുട്ടുകൊണ്ട് കഴുത്തിലും പുറത്തും ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറായ റെജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.