പെൺ സുഹൃത്തിനെ യുവാവ് വീട്ടിലേക്ക് വിളിച്ചു വരുത്തി  കുത്തിക്കൊന്നു. എറണാകുളം വടക്കേക്കര മുറവൻതുരുത്തിലാണ് സംഭവം. ചൂണ്ടി സ്വദേശിനിയായ 26 വയസുകാരി  സുരമ്യയാണ് കൊല്ലപ്പെട്ടത്. 

സുരമ്യയെ കൊലപ്പെടുത്തിയ പ്രതി ഷിബിനെ പൊലീസ് അറസ്റ്റ് ചെയ്തു. സുരമ്യ പ്രണയത്തിൽ നിന്ന് അകന്നതിനെ ചൊല്ലിയുണ്ടായ വാക്കു തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. രാവിലെ 11 മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. Also Read: അമ്മയുടെ മാല പൊട്ടിച്ച് ഓടിയ മകനും സുഹൃത്തും പിടിയില്‍; സംഭവം കോട്ടയത്ത്



ആറു വർഷമായി പ്രണയത്തിലായിരുന്ന ഇരുവരും തമ്മിൽ കുറച്ചുകാലമായി തർക്കം നിലനിന്നിരുന്നു. ഈ പ്രണയ ബന്ധത്തിൽനിന്നു പിന്മാറാൻ സുരമ്യ തീരുമാനിച്ചതിലുള്ള ദേഷ്യത്തിലാണ് കൊലപാതകം നടത്തിയതെന്ന് ഷിബിന്‍ മൊഴി നല്‍കിയിട്ടുണ്ട്. കൊടുങ്ങല്ലൂരിലേക്കു പോകാനെന്നു പറഞ്ഞ് ആലുവയിലെ വീട്ടിൽ നിന്നിറങ്ങിയ സുരമ്യ, ഷിബിൻ വിളിച്ചതനുസരിച്ച് പറവൂരിൽ ബസിറങ്ങി.

തുടർന്ന് ഷിബിൻ സുരമ്യയെ ബൈക്കിൽ വടക്കേക്കര മുറവൻതുരുത്തിലുള്ള തന്റെ വീട്ടിലെത്തിച്ച് കുത്തിക്കൊല്ലുകയായിരുന്നു. ഷിബിൻ വീട്ടിലുണ്ടായിരുന്ന കറിക്കത്തി ഉപയോഗിച്ചാണ് സുരമ്യയെ കുത്തിയത്. 

ENGLISH SUMMARY:

A 26-year-old woman named Suramya, a native of Chundy, was stabbed to death by her male friend, Shibin, at his home in Muravanthuruthu, Vadakkekara, Ernakulam.