Image Credit:facebook

  • ടി.ജി.മോഹന്‍ദാസിന്‍റെ അറസ്റ്റില്‍ പൊലീസ് വീഴ്ചയെന്ന് കോടതി. അറസ്റ്റ് ചെയ്തപ്പോള്‍ ​നോട്ടിസ് നല്‍കിയില്ല. സുപ്രീംകോടതി നിര്‍ദേശം പാലിച്ചില്ലെന്നും കോടതി

ഡല്‍ഹിയില്‍ പ്രതിഷേധിച്ച വിദ്യാർഥികളെ അധിക്ഷേപിച്ചെന്ന കേസിൽ ആര്‍എസ്എസ് ആശയപ്രചാരകൻ ടി.ജി.മോഹന്‍ദാസിന്‍റെ അറസ്റ്റില്‍ പൊലീസ് വീഴ്ചയെന്ന് കോടതി. അറസ്റ്റ് ചെയ്തപ്പോള്‍ ​നോട്ടിസ് നല്‍കിയില്ല. സുപ്രീംകോടതി നിര്‍ദേശം പാലിച്ചില്ലെന്നും കോടതി. ഒളിവില്‍ പോയേക്കാം എന്ന് തോന്നിയതിനാലാണ് നടപടികള്‍ ക്രമീകരിച്ചത് എന്നാണ് പ്രോസിക്യൂഷന്‍ വാദം.  Also Read: 'മുഖ്യമന്ത്രി ഇടവത്തിലെ ചതയം; രാജയോഗം, പെങ്ങളേ കൂടെ നിന്നോണം'! നക്ഷത്രഫലം പാളി ബിആര്‍എം ഷഫീര്‍

 

ടി.ജി. മോഹൻദാസിന് ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു. മൂന്നുദിവസം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന ഉപാധികളോടെയാണ് ജാമ്യം. മോഹൻദാസിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് ആരോപിച്ച് ബിജെപി പിന്തുണ പ്രഖ്യാപിച്ചു. എസ്എഫ്‌ഐ പ്രവർത്തകർ കോടതിക്കു മുന്‍പിൽ മോഹൻദാസിനെ കരിങ്കൊടി കാണിച്ചു. Also Read: മെസ്സിയുടെ പേരിൽ കോടികളുടെ തട്ടിപ്പ്; 126 കോടി എഎഫ്എയ്ക്ക് കൊടുത്തതിന് രേഖയില്ല

 

ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥികൾക്ക് നേരെ വെടിവെക്കണമെന്ന് ഉൾപ്പെടെ വിദ്വേഷപ്രസ്താവന നടത്തിയ ടി ജി മോഹൻദാസിനെ ഞായറാഴ്ച രാത്രിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മോഹൻദാസ് കുറ്റം സമ്മതിച്ചെന്നും ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കുമെന്നും കാണിച്ച് കസ്റ്റഡിയിൽ വിട്ടു നൽകണമെന്ന അപേക്ഷയോടെയാണ് പോലീസ് കോടതിയിൽ  ഹാജരാക്കിയത്. എന്നാൽ അന്വേഷണവുമായി സഹകരിക്കുകയും പ്രായാധിക്യവും ആരോഗ്യ പ്രശ്നങ്ങളും ഉള്ള ഒരാളെ ജയിലിൽ അവടക്കുന്നത് മനുഷ്യാവകാശലംഘനമാണെന്ന് പ്രതിഭാഗവും വാദിച്ചു. ഒടുവിൽ തുടർച്ചയായി മൂന്നുദിവസം അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണമെന്ന ഉപാധിയോടെ മോഹൻദാസിന് ജാമ്യം അനുവദിച്ചു.

ഞായറാഴ്ച രാത്രി അറസ്റ്റ് ചെയ്ത് മട്ടാഞ്ചേരിയിലെ വീട്ടിൽനിന്ന് തിരുവനന്തപുരത്ത് എത്തിച്ച മോഹൻദാസിനെതിരെ സ്ത്രീത്വത്തെ അധിക്ഷേപിച്ചത് ഉൾപ്പെടെയുള്ള കൂടുതൽ വകുപ്പുകൾ ചുമത്തിയിരുന്നു. അധിക്ഷേപകരമായ വീഡിയോകൾ അദ്ദേഹത്തിൻറെ മൊബൈൽ ഫോണിൽ നിന്ന് കണ്ടെടുത്തതായും പോലീസ് അറിയിച്ചു. 

ENGLISH SUMMARY:

A court has observed that the police failed to follow due procedure while arresting RSS ideologue T.G. Mohandas in a case related to his alleged derogatory remarks against students protesting in Delhi. The court said the police did not issue the mandatory notice at the time of arrest and failed to comply with the Supreme Court's guidelines governing arrests. The prosecution argued that the arrest procedure was carried out in this manner because there was a possibility that Mohandas could abscond.