Argentina's forward #10 Lionel Messi gestures during the 2026 FIFA World Cup South American qualifiers football match between Argentina and Bolivia at the Mas Monumental stadium in Buenos Aires on October 15, 2024. (Photo by JUAN MABROMATA / AFP)

മെസി

  • അർജന്റീന ഫുട്ബോൾ അസോസിയേഷന് 126 കോടി രൂപ കൈമാറിയെന്ന അവകാശവാദത്തിന് യാതൊരു തെളിവുമില്ല. 2023 ജൂലൈയിൽ സൗഹൃദ മത്സരം പ്രഖ്യാപിച്ചത് സര്‍ക്കാര്‍ അറിയാതെയാണെന്നും കരാർ ഒപ്പിട്ടതിന് രേഖകളില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അര്‍ജന്‍റീന ടീമും മെസിയും കേരളത്തില്‍ എത്തുമെന്നതിന്‍റെ പേരില്‍ നടന്നത് വന്‍തട്ടിപ്പും കബളിപ്പിക്കലുമെന്ന് കായിക വകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. 126 കോടി രൂപ സ്പോണ്‍സര്‍ അര്‍ജന്‍റീന ഫു‍ട്ബോള്‍ അസോസിയേഷന് കൈമാറിയതിന്‍റെയോ, സംസ്ഥാന സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ടതിന്‍റെയോ ഒരു രേഖയും സര്‍ക്കാരിന്‍റെ കയ്യിലില്ല .  Also Read: അമ്മ റീല്‍ ഷൂട്ടില്‍ മുഴുകി; കുഞ്ഞ് ഇഴഞ്ഞ് പാലത്തിന്‍റെ കൈവരിയിലേക്ക്; നെഞ്ചിടിപ്പേറ്റി വിഡിയോ .


മുന്‍ കായിക മന്ത്രി വി.അബ്ദുറഹിമാനെയും സ്പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റിങ് കോര്‍പറേഷനെയും പ്രതിക്കൂട്ടിലാക്കുന്ന റിപ്പോര്‍ട്ടില്‍ വിജിലന്‍സ് അന്വേഷണ‌മോ എസ്‌ഐടി അന്വേഷണ‌മോ ശുപാര്‍ശ ചെയ്യുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പടെ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും ശുപാര്‍ശയുണ്ട്. ഉന്നത അന്വേഷണം വേണം എന്ന് മന്ത്രി ഒ.ജെ.ജനീഷും പറഞ്ഞു. Also Read: സൗരവ് ഗാംഗുലിക്ക് വധഭീഷണി; ഭാര്യയെയും ഇല്ലാതാക്കുമെന്ന് ഊമക്കത്ത്; അന്വേഷണം

ഈ വാഗ്ദാനം ഒരു കബളിപ്പിക്കല്‍ മാത്രമല്ല, കോടികളുടെ തട്ടിപ്പിനുള്ള മറയായിരുന്നോ എന്നുകൂടി സംശയിക്കുന്നതാണ് കായികവകുപ്പിന്‍റെ  റിപ്പോര്‍ട്ട്. കായികവകുപ്പ് അറിയാതെ എല്ലാം ഒറ്റയ്ക്ക് ചെയ്ത അന്നത്തെ കായിക മന്ത്രി വി.അബ്ദുറഹിമാനും മെസ്സിയെ കൊണ്ടുവരുമെന്ന്  വാഗ്ദാനങ്ങള്‍ നല്‍കിയ  റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന് നേരെയും വിരല്‍ ചൂണ്ടുന്നതാണ് കായിക വകുപ്പിന്‍റെ കണ്ടെത്തല്‍. അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന് സ്പോണ്‍സര്‍ നല്‍കിയ 126 കോടിക്ക് രേഖകളില്ല. സര്‍ക്കാരുമായുള്ള കരാറിന് രേഖകളില്ല.

അര്‍ജന്‍റീനയെ ക്ഷണിക്കാന്‍ മന്ത്രി വി.അബ്ദുറഹിമാന്‍ മാഡ്രിഡില്‍ പോയതും രേഖകള്‍ സര്‍ക്കാരിന്‍റെ പക്കലില്ല. സൗഹൃദമല്‍സരം സ്പോണ്‍സര്‍മാര്‍ പ്രഖ്യാപിക്കുമ്പോള്‍ സര്‍ക്കാര്‍ അറിഞ്ഞിരുന്നില്ല. സൗഹൃദമല്‍സരം നടത്താന്‍ സര്‍ക്കാരിനെ ആദ്യം സമീപിച്ചത് കളമശേരിയിലെ  ഗോഡ് & ഗ്ലോബല്‍ എന്ന സ്ഥാപനമാണ്. കമ്പനി റജിസ്റ്റര്‍ ചെയ്തത് 20 ദിവസം മുന്‍പും.  പിന്നീട് സ്പോണ്‍സര്‍ ആയ  ആര്‍ബിസിക്കും ഇതേ വിലാസമാണ്. ടെന്‍ഡറില്ലാതെ സ്പോണ്‍സറെ കണ്ടെത്തിയതും വീഴ്ച‌‌യെന്നാണ് കണ്ടെത്തല്‍. മല്‍സരത്തിന് സജ്ജമാക്കാന്‍ കൊച്ചി സ്റ്റേഡിയം സ്പോണ്‍സര്‍ക്ക് കൈമാറിയതിലും വീഴ്ചയുണ്ടെന്നാണ് കണ്ടെത്തല്‍.

ENGLISH SUMMARY:

A Kerala Sports Department investigation has alleged large-scale irregularities in the previous government's plan to bring Lionel Messi and the Argentina football team to Kerala. The report says there is no proof of the claimed ₹126 crore payment to the Argentine Football Association, no signed agreement, and recommends investigations into possible foreign exchange violations and money laundering.