brm-shafeer-troll-vd-satheesan-astrology
  • നീചഭംഗ രാജയോഗമെന്ന് അടിച്ച് നോക്ക്. നീചന്‍മാരെ മുഴുവന്‍ റെഡിയാക്കിക്കൊണ്ട് രാജയോഗത്തിലിരിക്കും. കേരളത്തിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിയായി ശ്രീ.വി.ഡി.സതീശന്‍ രണ്ട് കൊല്ലം കൊണ്ട് പേരെടുക്കും

മുഖ്യമന്ത്രി വി.ഡി.സതീശന്റെ ജന്‍മനക്ഷത്ര ഫലം പറഞ്ഞ കോണ്‍ഗ്രസ് നേതാവ് ബിആര്‍എം ഷഫീറിന് അമളി. പൊതുവേദിയിലാണ് ഷഫീര്‍ മുഖ്യമന്ത്രിക്ക് രാജയോഗമെന്ന് പ്രസംഗിച്ചത്. മുഖ്യമന്ത്രി ഇടവത്തിലെ ചതയം നക്ഷത്രമാണെന്നും നീചന്‍മാരെ നിഗ്രഹിച്ചുള്ള രാജയോഗം നക്ഷത്രത്തിനുണ്ടെന്നുമായിരുന്നു ഷഫീറിന്‍റെ വാക്കുകള്‍. പെട്ടെന്ന് തന്നെ പിന്നില്‍ നിന്ന് തിരുത്തും വന്നു.

ഷഫീറിന്‍റെ പ്രസംഗമിങ്ങനെ: 'ഞാനൊരു കാര്യം പറയാം, ഇടവത്തിലെ ചതയം നക്ഷത്രമാണ് ശ്രീ.വി.ഡി.സതീശന്‍റേത്. നീചഭംഗ രാജയോഗമാണ്. കൂടെ നിന്നോളണം. എന്താ പറഞ്ഞേ, നിങ്ങള്‍ ദൈവവിശ്വാസിയല്ലേ? ആ നീചഭംഗ രാജയോഗമെന്ന് അടിച്ച് നോക്ക്. നീചന്‍മാരെ മുഴുവന്‍ റെഡിയാക്കിക്കൊണ്ട് രാജയോഗത്തിലിരിക്കും. കേരളത്തിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിയായി ശ്രീ.വി.ഡി.സതീശന്‍ രണ്ട് കൊല്ലം കൊണ്ട് പേരെടുക്കും. ആ ഇടവമല്ല, കര്‍ക്കടകം എനിക്ക് തെറ്റിയതാ, എന്താ നോക്കി വച്ചേക്കുന്നത് കണ്ടില്ലേ,സ്നേഹം കണ്ടില്ലേ.. പെങ്ങളേ.. എന്താ പേര്. അവര് നോക്കി വച്ചേക്കുവാ. നിങ്ങളൊരുകാര്യം നോക്കിക്കോ, കേരളത്തിലെ മുഖ്യമന്ത്രിയുടെ നാട്ടുകാരാണെ അഭിമാനത്തോടെ നമുക്ക് ഓരോ തെരുവിലും നില്‍ക്കാന്‍ പറ്റും. അതിനുള്ള സാഹചര്യം കേരളത്തിലുണ്ടാകും'. 

വിഡിയോ അതിവേഗം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. വന്‍ ട്രോളുകളും പിന്തുണച്ചുള്ള കമന്‍റുകളുമുണ്ട്. ഷഫീര്‍ പ്രസംഗിക്കാന്‍ വന്നാല്‍ ഹാപ്പിയാക്കിയേ പോകൂവെന്ന് ചിലര്‍ കുറിക്കുമ്പോള്‍ ഇത്രയും തള്ള് വേണോ എന്ന് കുറിക്കുന്നവരും കുറവല്ല. 

ENGLISH SUMMARY:

Congress leader BRM Shafeeq faced widespread trolling after making a humorous and erroneous astrological prediction on a public stage regarding Opposition Leader V.D. Satheesan, whom he mistakenly referred to as the Chief Minister. Enthusiastically declaring that Satheesan possessed a rare "Neechabhanga Rajayoga" under the birth star Chathayam in the Malayalam month of Edavam, Shafeeq predicted he would become Kerala's finest Chief Minister within two years. However, he was quickly corrected from behind by an audience member, prompting him to stumble over his zodiac signs and humorously admit his mistake by swapping Edavam for Karkadakam. The viral video of the goof-up sparked a wave of amused reactions and memes on social media, with netizens poking fun at the exaggerated political praise while others enjoyed the lighthearted slip-up.