AI Generated Image
ഖോരഖ്പൂരില്‍ കുടുംബ വഴക്കിനെത്തുടര്‍ന്ന് 16 വയസുരാകന്‍ സഹോദരനെയും ഭാര്യയെയും മൂന്നു വയസുകാരനായ മകനെയും കൊലപ്പെടുത്തി. ഇവര്‍ മൂന്നുപേരും ഉറങ്ങുകയായിരുന്ന മുറിയില്‍ കയറി മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. സംഭവസമയത്ത് ദമ്പതികളുടെ മൂത്ത മകൻ തൊട്ടടുത്ത് കിടക്കുന്നുണ്ടായിരുന്നു. എന്നാൽ അവനെ പ്രതി ആക്രമിച്ചിട്ടില്ല.
പുലര്‍ച്ചെ മുറിയില്‍ നിന്നും നിലവിളി കേട്ട് ഓടിയെത്തിയ പ്രതിയുടെ പിതാവാണ് ചോരയില്‍ കുളിച്ചു കിടക്കുന്ന മൂന്നുപേരയും കണ്ടെത്തിയത്. പിന്നീടാണ് കൈയില്‍ രക്തം പുരണ്ട ആയുധവുമായി മുറിയില്‍ നിന്നും പുറത്ത വരുന്ന പ്രതിയായ മകനെ കണ്ടത്.
തുടര്‍ന്ന് പിതാവ് അയല്‍ക്കാരെയും പൊലീസിനെയും വിവരം അറിയിരക്കുകയായിരുന്നു.
കുടുംബപ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. പ്രതി ഒൻപതാം ക്ലാസിന് ശേഷം പഠനം നിർത്തിയിരുന്നു. പ്രത്യേകിച്ച് മറ്റ് തൊഴിലുകളൊന്നും ഇല്ലായിരുന്നു. അതിനാല്‍ കുടുംബത്തിന്റെ കട തനിക്ക് നല്‍കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. പക്ഷേ പിതാവ് അത് സമ്മതിച്ചിരുന്നില്ല. ഇതിന്റെ വൈരാഗ്യമാണ് സഹോദരനോട് പ്രതിക്ക് ഉണ്ടായിരുന്നത്.
കുടുംബത്തിലെ ഭൂരിഭാഗം സ്വത്തുക്കളും സഹോദന് നല്‍കുമെന്ന ഭയം പ്രതിക്കുണ്ടയിരുന്നു എന്നും സഹോദരനെ കൊല്ലാനുണ്ടായ കരണം ഇതായിരുന്നു എന്നും പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിന് ശേഷം വീടിന്റെ ഒന്നാം നിലയിലെ മുറിയിൽ ഇരിക്കുകയായിരുന്ന പ്രതിയെ അവിടെ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.