Image Credit:x

Image Credit:x

TOPICS COVERED

മേഘാലയയില്‍ ഹണിമൂണിനായി ഭര്‍ത്താവിനെ കൂട്ടിക്കൊണ്ടുപോയി ദാരുണമായി കൊല ചെയ്ത സോനം രഘുവംശിയുടെ അതേ മാര്‍ഗം സ്വീകരിച്ച് രാജസ്ഥാന്‍കാരിയായ യുവതി.  യുവതിയുടെ മൊഴിയില്‍  പൊലീസിന് തോന്നിയ സംശയമാണ് ക്രൂര കൊലപാതകത്തിന്‍റെ ചുരുളഴിച്ചത്. ആശിഷ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ അഞ്ജുവും കാമുകന്‍ സഞ്ജുവും രണ്ട് കൂട്ടുകാരും അറസ്റ്റിലായി.

വൈകുന്നേരം ഒന്ന് നടന്നുവരാമെന്ന് പറഞ്ഞാണ് മദ്യപിച്ചിരുന്ന ആശിഷിനെയും കൂട്ടി അഞ്ജു പുറത്തേക്കിറങ്ങിയത്. ആളൊഴിഞ്ഞ റോഡിലൂടെ ഇരുവരും നടക്കുന്നതിനിടെ തങ്ങളെ അമിത വേഗത്തിലെത്തിയ കാര്‍ വന്നിടിച്ചെന്നും തന്‍റെ സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പടെ കാറിലുണ്ടായിരുന്നവര്‍ കവര്‍ന്നുവെന്നും രക്തം വാര്‍ന്ന് ആശിഷ് മരിച്ചെന്നുമായിരുന്നു അഞ്ജു പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍  ആശിഷിന്‍റെ ശരീരത്തില്‍ വാഹനാപകടത്തിന് പുറമെ കണ്ട പരുക്കുകളാണ് സംശയത്തിനിടയാക്കിയത്. പിടിവലിക്കിടെ പോലും അഞ്ജുവിന് പരുക്കേല്‍ക്കാതിരുന്നതും പൊലീസ് ഗൗരവമായെടുത്തു. തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തുകയായിരുന്നു. 

അയല്‍വാസിയായ സഞ്ജുവുമായി അഞ്ജു കടുത്ത പ്രണയത്തിലായിരുന്നു. ഇതിനിടെയാണ് ആശിഷിന്‍റെ വിവാഹാലോചന വന്നതും വിവാഹം നടന്നതും. എന്നാല്‍ ആശിഷുമായുള്ള ജീവിതത്തില്‍ അഞ്ജു സന്തുഷ്ടയായിരുന്നില്ല. ഇതോടെ സഞ്ജുവുമായി ബന്ധം തുടര്‍ന്നു. ആശിഷിനെ വകവരുത്താനും ഇരുവരും ചേര്‍ന്ന് പദ്ധതിയിട്ടു. ഒടുവില്‍ വൈകുന്നേരം ആശിഷിന് പതിവായി മദ്യം നല്‍കാനും മദ്യപാനത്തിന് ശേഷം ഇരുവരും ഒന്നിച്ച് നടക്കാന്‍ പോകാനും ആരംഭിച്ചു. ജനുവരി 30നും ഇതുപോലെ നടക്കാന്‍ പോയി. ആളൊഴിഞ്ഞ റോഡിലെത്തിയപ്പോള്‍ കുറ്റിക്കാട്ടില്‍ മറഞ്ഞിരുന്ന സഞ്ജുവും സുഹൃത്തുക്കളും ആശിഷിനെ ആക്രമിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നു. തുടര്‍ന്ന് വാഹനാപകടമെന്ന് വരുത്തിത്തീര്‍ക്കാന്‍ കാറിടിപ്പിക്കുകയും ചെയ്തു. ശേഷം സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. 

അഞ്ജുവിന്‍റെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സംഭവ ദിവസം അഞ്ജുവും സഞ്ജുവും ഒരേ ലൊക്കേഷനിലുണ്ടായിരുന്നതായി തെളിഞ്ഞു. അപകടവും കൊള്ളയുമാണെന്ന് തെളിയിക്കാന്‍ അഞ്ജു തന്‍റെ മൊബൈല്‍ ഫോണും കമ്മലുകളും വലിച്ചെറിഞ്ഞു. തുടര്‍ന്ന് ബോധരഹിതയായത് പോലെ റോഡില്‍ കിടന്നു. പിന്നാെല വഴിയെ എത്തിയ യാത്രക്കാരാണ് വിവരം പൊലീസില്‍ അറിയിച്ചത്.

രാജ രഘുവംശിയെ ഭാര്യ സോനം മേഘാലയയിലേക്ക് മധുവിധു ആഘോഷിക്കാനായി കൂട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത് മേയ് മാസത്തിലാണ്. 12 ദിവസത്തിന് ശേഷം തലയും ശരീരവും വേര്‍പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ സോനത്തെ ഗാസിപുരില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ക്വട്ടേഷന്‍ കൊലയാളികളെ വിളിച്ചുവരുത്തിയാണ് രാജും സോനവും കൃത്യം നടപ്പിലാക്കിയത്.

ENGLISH SUMMARY:

In a chilling case from Rajasthan, a woman named Anju has been arrested for murdering her husband, Ashish, with the help of her lover, Sanju, and two accomplices. The accused attempted to frame the murder as a hit-and-run accident coupled with a robbery to mislead the police. Anju initially claimed that an over-speeding car hit them during an evening walk and the passengers robbed her ornaments, leaving Ashish dead. However, inconsistencies in her statement and the nature of Ashish's injuries, which included signs of strangulation, raised suspicions. Forensic and mobile location tracking proved that Anju and her lover were at the same location during the crime. The case bears a striking resemblance to the Sonam Raghuvanshi honeymoon murder in Meghalaya, where a wife killed her husband to be with her lover. Rajasthan police have arrested all four suspects involved in the conspiracy. The investigation revealed that Anju had been planning the crime for weeks, frequently taking her husband for walks after he consumed alcohol. Stay updated on the legal proceedings and investigative details of this shocking murder case