കർണാടകയിലെ ബേലൂരില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. മൃതദേഹം യാഗച്ചി കനാലില്‍ ഉപേക്ഷിച്ചതായി രഘു ബന്ധുക്കളെ വീഡിയോ കോളില്‍ അറിയിച്ചു.
കര്‍ണാടകയിലെ ബേലൂരില്‍ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. മുപ്പത്തിയെട്ടുകാരിയായ ഗഗനയാണ് കൊല്ലപ്പെട്ടത്. ശേഷം ഭര്‍ത്താവ് രഘു (41) ജീവനൊടുക്കി. മരണകാരണം എന്താണെന്നറിയാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ചിക്കമംഗളൂരുവില്‍ ബേക്കറി നടത്തുന്ന കുടുംബം വര്‍ഷങ്ങളായി ഇവിടെയാണ് താമസിക്കുന്നത്. വെള്ളിയാഴ്ച ബേലൂരിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കൊല നടന്നത്. കാറില്‍ സഞ്ചരിക്കുന്നതിനിടെ രഘു ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ബന്ധുക്കളെ വിഡിയോ കോള്‍ വിളിച്ച് രഘു വിവരം അറിയിച്ചു. മൃതദേഹം സമീപത്തെ യാഗച്ചി കനാലില്‍ ഉപേക്ഷിച്ചെന്ന കാര്യവും രഘുവാണ് ബന്ധുക്കളെ അറിയിച്ചത്.
പിന്നാലെ വീട്ടിലേക്ക് മടങ്ങിയ രഘു ജീവനൊടുക്കി. ഹാസനിലെ ബെലൂര്‍ കെസഗോഡു സ്വദേശിയാണ് രഘു. 13 വര്‍ഷം മുന്‍പ് വിവാഹിതരായ ഇവര്‍ക്ക് രണ്ടു മക്കളുണ്ട്. ആരെഹള്ളി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. യാഗച്ചി കനാലിൽ ഗഗനയുടെ മൃതദേഹം കണ്ടെത്തുന്നതിനായി പൊലീസും രക്ഷാപ്രവർത്തകരും തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത പൊലീസ് മരണകാരണത്തിനുള്ള അന്വേഷണത്തിലാണ്.
ENGLISH SUMMARY:
A tragic incident unfolded in Belur, Karnataka, where a 41-year-old bakery owner named Raghu brutally murdered his 38-year-old wife, Gagana, inside a car. Following the crime, Raghu called his relatives via video to confess and inform them that he had disposed of her body in the nearby Yagachi canal. He then returned home and died by suicide, leaving behind their two children from a 13-year marriage. Local police have registered a case and launched an extensive search operation to recover the victim's body while investigating the motive behind the tragedy.