കർണാടകയിലെ ഹുബ്ബള്ളിയിൽ 13 വയസ്സുകാരിയെ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആൺകുട്ടികൾ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. 14 നും 15 നും ഇടയിൽ പ്രായമുള്ള ആണ്‍കുട്ടികളാണ് പെണ്‍കുട്ടിയെ ക്രൂരപീഡനത്തിന് ഇരയാക്കിയത്. പെൺകുട്ടിയുടെ മാതാപിതാക്കൾ വീട്ടില്‍ ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം.
പെണ്‍കുട്ടി താമസിക്കുന്ന അതേ പ്രദേശത്ത് താമസിക്കുന്ന ആൺകുട്ടികളാണ് അവളെ ഉപേക്ഷിക്കപ്പെട്ട സ്ഥലത്തെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചത്. പ്രതികളില്‍ രണ്ടുപേർ ഹൈസ്കൂള്‍ വിദ്യാര്‍ഥികളാണ്. മൂന്നാമത്തെയാള്‍ സ്കൂൾ പഠനം ഉപേക്ഷിച്ചയാളാണ്. പ്രതികള്‍ പീഡനത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതായും ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായും മാതാപിതാക്കള്‍ പരാതിയില്‍ പറയുന്നുണ്ട്.
സംഭവത്തില്‍ പ്രതികളായ മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളുടെ മൊബൈലുകള്‍ പിടിച്ചെടുത്തതായും കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.