AI Generated Image

ബലാല്‍സംഗക്കേസില്‍ ജയിലിലായ അതേ പ്രതിയെ വിവാഹം കഴിക്കണമെന്ന് വാശി പിടിച്ച് വിഷം കഴിച്ച് അതിജീവിത. യുവാവ് ജയിലിലായതിന്‍റെ തൊട്ടടുത്ത ദിവസമാണ് യുവതി വിഷം കഴിച്ചത്. ഉത്തര്‍ പ്രദേശ് ഗൊരഖ്പൂരിലാണ് സംഭവം. വെള്ളിയാഴ്ചയാണ് ചൗരി ചൗര സ്റ്റേഷനില്‍ തന്നെ വിവാഹവാഗ്ദാനം നല്‍കി ആണ്‍സുഹൃത്ത് പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി എത്തുന്നത്. പരാതിക്ക് പിന്നാലെ യുവാവിനെ അറസ്റ്റ് ചെയ്യുകയും റിമാന്‍ഡിലാക്കുകയും ചെയ്തു.

 എന്നാല്‍ യുവാവ് അറസ്റ്റിലായതിന് പിന്നാലെ യുവതി പൊലീസ് സ്റ്റേഷനിലെത്തുകയും യുവാവിനെ വിവാഹം കഴിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ നിലവില്‍ ഇയാള്‍ ജയിലിലാണെന്നും കേസ് പുരോഗമിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഇയാളെ നടപടിക്രമങ്ങള്‍ പാലിക്കാതെ കാണാന്‍ സാധിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. എന്നാല്‍ പെണ്‍കുട്ടി പിന്നെയും തന്‍റെ നിലപാട് തുടര്‍ന്നു.

നിലവില്‍ യുവാവിനെ കാണാനോ സംസാരിക്കാനോ സാധിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കിയതിന് പിന്നാലെ യുവതി സ്റ്റേഷന് പുറത്തിറങ്ങുകയും തന്‍റെ കൈവശം കരുതിയിരുന്ന ശുചീകരണ ലായനി കുടിക്കുകയുമായിരുന്നു. പെണ്‍കുട്ടി ലായനി കുടിക്കുന്നത് ശ്രദ്ധയില്‍ പെട്ട പൊലീസ് ഉടന്‍ തന്നെ ഇവരെ ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ അവസ്ഥ ഗുരുതരമായതിനാല്‍ പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. 

ഭര്‍ത്താവിന്‍റെ അവിഹിത ബന്ധം അറിഞ്ഞു; ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ ഉറക്കികിടത്തി യുവതി ജീവനൊടുക്കി...

തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയുടെ കുടുംബവുമായി ബന്ധപ്പെട്ടു. നിലവില്‍ പെണ്‍കുട്ടി ഗുരുതരാവസ്ഥ തരണം ചെയ്തിട്ടുണ്ട്.  നിലവില്‍ പെണ്‍കുട്ടിയുടെ അവസ്ഥ മെച്ചപ്പെട്ടാല്‍ മാത്രമേ പീഡനക്കേസിലും അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാകു എന്ന അവസ്ഥയിലാണ് പൊലീസ്.

ENGLISH SUMMARY:

A rape survivor in Uttar Pradesh's Gorakhpur attempted suicide by consuming poison after her alleged assailant, who was arrested for promising marriage and then assaulting her, was remanded in custody. The survivor insisted on marrying the accused, and after police explained the legal procedures, she drank cleaning fluid outside the police station.